Posted On
date_range Updated On
date_range കളൻതോടിൽ വിദ്യാർഥികളെ അക്രമിച്ച സംഭവം; 10 പേർക്കെതിരെ വധശ്രമത്തിന് കേസ്
കളൻതോട്: കോഴിക്കോട് കളൻതോടിൽ സ്വകാര്യ കോളജ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 10 പേർക്കെതിരെയാണ് കേസെടുത്തത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.
പ്രദേശവാസികളായ ചിലർ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്. അക്രമത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേറ്റിരുന്നു. കേസെടുത്തവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.