യുവതി കാറിൽ തീകൊളുത്തി മരിച്ചെന്ന വാർത്ത കേട്ട് ചുണ്ടത്തും പൊയിലിൽ തടിച്ചുകൂടിയവർ

യുവതി കാറിൽ തീകൊളുത്തി മരിച്ച സംഭവം; ഫോറൻസിക് വിഭാഗം ഇന്ന് പരിശോധിക്കും

മു​ക്കം: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തിയെ കാ​റി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ച നിലയിൽ കണ്ടെത്തിയ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശം മു​ക്കം പൊ​ലീ​സി​െൻറ കാ​വ​ലി​ൽ. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ചു​ണ്ട​ത്തും​പൊ​യി​ലി​ലെ​ത്തും.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​െൻറ പോ​സ്​​റ്റ്​​മോ​ർ​ട്ട റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും കേ​സ് അ​ന്വേ​ഷ​ണ​ത്തി​െൻറ തു​ട​ർ ന​ട​പ​ടി​ക​ൾ.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്് നാ​ലി​നാ​ണ്​ മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി ദീ​പ്തി​യെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ മു​ക്കം ചു​ണ്ട​ത്തും​പൊ​യി​ലി​ലെ കെ.​എം.​എ എ​സ്​​റ്റേ​റ്റി​ന് സ​മീ​പം വി​ജ​ന സ്​​ഥ​ല​ത്ത്​ ക​ണ്ട​ത്. ദീ​പ്തി താ​മ​സി​ക്കു​ന്ന മ​ര​ഞ്ചാ​ട്ടി​യി​ൽ​നി​ന്ന് നാ​ലു കി.​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ സം​ഭ​വം. മ​ര​ഞ്ചാ​ട്ടി- തോ​ട്ടു​മു​ക്കം ഭാ​ഗ​ത്തേ​ക്കു​ള​ള റോ​ഡാ​ണി​ത്.

Tags:    
News Summary - Woman found dead in car; The forensic department will examine today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.