തോട്ടത്തിന്‍കടവില്‍ വെടിവെച്ചു കൊന്ന പന്നി
Posted On
date_range Updated On
date_range കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മുക്കം: വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ മുക്കം നഗരസഭ പരിധിയിൽ വെടിവെച്ചുകൊന്നു. അഞ്ചാം വാര്‍ഡ് തോട്ടത്തിന്‍കടവ് പ്രദേശത്ത് പച്ചക്കാട് ചുള്ളിയില്‍ കബീറിെൻറ കൃഷിയിടത്തിലിറങ്ങിയ പന്നിയെയാണ് കൊന്നത്.
വനംവകുപ്പിെൻറ അനുമതിപ്രകാരം ലൈസന്‍സ് ലഭിച്ച തോട്ടത്തിന്‍കടവ് സ്വദേശി പുറങ്കല്‍ വി.വി. ബാലനാണ് വെടിവെച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ മല്ലശ്ശേരിയുടെയും വനംവകുപ്പ് സെക്ഷന്‍ വനം ഓഫിസര്‍മാരായ കെ.കെ. സജീവ് കുമാര്‍, കെ.പി. പ്രശാന്തന്, പി. വിജയന്, ശ്വേത പ്രസാദ് എന്നിവരുടെയും സാന്നിധ്യത്തില്‍ പന്നിയുടെ ജഡം മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.