Posted On
date_range Updated On
date_range മലയോര മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്
മുക്കം: വന്യമൃഗശല്യം മൂലം ജനജീവിതം ദുസ്സഹമായ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. മുക്കം പൊറ്റശ്ശേരി സ്വദേശി കണ്ണൻകര അഖിൽ രാജിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.30ന് വീടിന് തൊട്ടടുത്ത പറമ്പിൽവെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.
പരിക്കേറ്റ അഖിൽ രാജിനെ ആദ്യം മുക്കത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. അഖിൽ രാജിന്റെ തലക്കും കാലിനുമാണ് പരിക്ക്. രണ്ടാഴ്ച മുമ്പ് തോട്ടുമുക്കത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന റിട്ട. അധ്യാപികക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.