Posted On
date_range Updated On
date_range ചാത്തമംഗലത്ത് രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
ചാത്തമംഗലം: കൃഷി നശിപ്പിച്ച രണ്ട് കാട്ടുപന്നികളെ കൂടി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ വെടിവെച്ചുകൊന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി വെടിെവച്ചുകൊന്ന കാട്ടുപന്നികൾ നാലായി. വെള്ളലശ്ശേരി പുതിയാടം ഏറാടി പറമ്പ് അബ്ദുറഹിമാെൻറ കൃഷിയിടത്തിലും പുളിയശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടെ കൃഷിയിടത്തിലും കയറിയ പന്നികളെയാണ് ശനിയാഴ്ച പുലർച്ച വകവരുത്തിയത്.
വനം വകുപ്പിെൻറ അനുമതിയോടെ സി.എം. ബാലൻ, ബിനോയ് എന്നിവരാണ് വെടിവെച്ചത്. പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഷാജു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. അഷ്റഫ്, പി. ജലീസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. മുഹമ്മദ് അസ്ലം, ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.