തോട്ടുമുക്കത്ത് മയക്കുമരുന്നുമായി പിടിയിലായവർ
Posted On
date_range Updated On
date_range എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
മുക്കം: വാഹനപരിശോധനക്കിടെ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ മുക്കം പൊലീസിന്റെ പിടിയിലായി. ബുധനാഴ്ച രാത്രി പത്തിന് തോട്ടുമുക്കം പള്ളിത്താഴെ വാഹനപരിശോധനക്കിടയിലാണ് സംഭവം.
കൊടിയത്തൂർ സ്വദേശികളായ രണ്ടു യുവാക്കളെയാണ് മുക്കം എസ്.ഐ സജിത്ത് സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെറുവാടി അങ്ങാട്ടാപൊയിൽ അഫ്സൽ (27), ചുള്ളിക്ക പറമ്പ് തേലേരി ഷാനിദ് എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.