Posted On
date_range Updated On
date_range വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം: കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്
മുക്കം: കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കഴുത്തിന് കുത്തേറ്റ് ഗുരുതര പരിക്കുകളോടെ സജീഷ് എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പന്നിക്കോടാണ് സംഭവം. ഷക്കീറിെൻറ കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യംചെയ്തപ്പോൾ വഹനം പിറകോട്ടെടുക്കുകയും ഷക്കീറിെൻറ ബൈക്ക് മറിച്ചിടുകയും ചെയ്തതോടെ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷക്കീറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.