Posted On
date_range Updated On
date_range മെഡിക്കൽ വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
മുക്കം: മാമ്പറ്റ കെ.എം.സി.ടി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥി കണ്ണൂർ താനാ റൂബി മൻസിലിൽ സലീമിെൻറ മകൻ റസീനിനെയാണ് (24) വ്യാഴം വൈകീട്ട് അഞ്ചരയോടെ അഗസ്ത്യമുഴിയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിൽ ഏഴുപേരാണ് താമസിക്കുന്നത്. മുറി തുറക്കാത്തതിനാൽ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുക്കം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഉമ്മ: റുബീന. സഹോദരങ്ങൾ: സിനാൻ, ഫാത്തിമ, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.