ജസ്ലീം
Posted On
date_range Updated On
date_range എം.ഡി.എം.എ: ഒരാൾ പിടിയിൽ
മുക്കം: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വിൽപനക്കെത്തിച്ച 5.58 ഗ്രാം എം.ഡി.എം.എയുമായി കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കുനിയിൽ സ്വദേശി വേലിപ്പുറവൻ ജസ്ലീം (26) ആണ് അറസ്റ്റിലായത്. നോർത്ത് കാരശ്ശേരിയിലെ ലോഡ്ജിൽ ഉപഭോക്താവിനെ കാത്തിരിക്കുന്നതിനിടെയാണ് ഇയാളെ പിടിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം എസ്.എച്ച്.ഒ സുമിത്ത് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ നൗഷാദ്, ഷിബിൽ ജോസഫ്, അബ്ദുൽ റഷീദ്, അഭിലാഷ്, ബോബി ആൻഡ്രൂസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.