യൂസുഫ്

യു​വാ​വ് യന്ത്രവാൾ ഉപയോഗിച്ച് ഭാര്യാസഹോദരനെ ആക്രമിച്ചു

മു​ക്കം: യു​വാ​വ് യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യാ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചു. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല ക​ൽ​പ്പൂ​രി​ൽ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക് 12നാ​ണ്​ സം​ഭ​വം. ക​റു​ത്ത പ​റ​മ്പ് ച​ക്കി​ങ്ങ​ൽ യൂ​സു​ഫാ​ണ്​ (33) ഭാ​ര്യാ​സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് റി​യാ​സി​നെ ആ​ക്ര​മി​ച്ച​ത്. ക​ൽ​പ്പൂ​ര് അ​ങ്ങാ​ടി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ യൂ​സു​ഫ് മെ​ഷീ​ൻ വാ​ളു​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് നേ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കൈ​കൊ​ണ്ട് ത​ടു​ത്ത​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

അ​ക്ര​മി​യെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. യൂ​സു​ഫും ഭാ​ര്യ​യും ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം അ​നു​ര​ഞ്ജ​ന ശ്ര​മ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല.




Tags:    
News Summary - man attacked his brother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.