തിരുവമ്പാടി : ശക്തമായ മലവെള്ളപാച്ചിലിൽ മുത്തപ്പൻപുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സമീപത്തെ താൽക്കാലിക പാലം ഒലിച്ച് പോയി. വനത്തിലെ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. നിലവിൽ ഈ റൂട്ടിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ചെറുവാഹനങ്ങൾക്ക് മാത്രമായി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയാണ് ഈ പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. നിശ്ചിത സമയത്തിനകം പാലത്തിന്റെ പണി പൂർത്തിയാക്കാൻ കരാർ കമ്പനി തയാറാകാത്തതാണ് ദുരവസ്ഥക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. കൃത്യസമയത്ത് പണി തീർത്തിരുന്നെങ്കിൽ മഴക്കാലത്തിന് മുമ്പ് തന്നെ ജനങ്ങൾക്ക് സ്ഥിരം സംവിധാനം ഉപയോഗിക്കാമായിരുന്നു. പാലം പണി അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ വീഴ്ചക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ് . വരും ദിവസങ്ങളിൽ മഴ ശക്തമായാൽ ഈ മേഖല പൂർണമായും ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. എത്രയും വേഗം ഗതാഗതം പൂർവസ്ഥിതിയിലാക്കാനും പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.