കോഴിക്കോട്: വിനോദസഞ്ചാര വകുപ്പിന്റെ വെസ്റ്റ്ഹില്ലിലുള്ള ഗവ. ഗെസ്റ്റ് ഹൗസ് അഡീഷനല്‍ ബ്ലോക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ശിലാഫലകം അനാച്ഛാദനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ഏഴ് സ്യൂട്ടുകള്‍ ഉൾപ്പെടെ 37 മുറികളാണ് ഗെസ്റ്റ് ഹൗസിലുള്ളത്. സ്യൂട്ട് മുറികള്‍ വി.ഐ.പികള്‍ക്കായി മാറ്റിവെക്കും.ബാക്കിമുറികള്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ഗെസ്റ്റ് ഹൗസ് ബുക്കിങ് സംവിധാനത്തിലൂടെ ബുക്ക് ചെയ്യാം. ശുചിമുറികളോടുകൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത ഡബിള്‍ റൂമുകളാണെല്ലാം.
60ലധികം പേര്‍ക്ക് ഇരിക്കാനാവുന്ന ഡൈനിങ് റൂം, 70 ലധികം പേരെ ഉൾക്കൊള്ളാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, 25 പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ മീറ്റിങ് ഹാളും ഭക്ഷണ സൗകര്യവും ഗെസ്റ്റ് ഹൗസില്‍ ഉണ്ടാവും. stateprotocol.kerala.gov.in, gad.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ്, റീജനല്‍ ജോയന്റ് ഡയറക്ടര്‍ അഭിലാഷ് കുമാര്‍, മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.