സഹോദരിയെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍

കുന്ദമംഗലം: പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയും സഹോദരനുമായ കുന്ദമംഗലം എടവലത്ത് ലക്ഷംവീട് കോളനിയില്‍ ജിജോ ആന്‍റോയെ (38) കുന്ദമംഗലം പൊലീസ് പിടികൂടി. കഴിഞ്ഞ ജനുവരി 31ന് പ്രതി മദ്യപിച്ചു വന്ന് വീട്ടില്‍ അതിക്രമിച്ചു കയറി അയല്‍വാസികളും മക്കളും കേള്‍ക്കെ തെറി വിളിക്കുകയും ആക്രമിക്കുകയും മകനെ പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

യുവതിയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. അസി. സബ് ഇന്‍സ്പെക്ടര്‍ മഞ്ജിത്ത്, എസ്.സി.പി.ഒ ഗോകുല്‍ പ്രകാശ്, ഹോം ഗാര്‍ഡ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരസ്യ മദ്യപാനത്തിനും പൊതുജന ശല്യത്തിനും ഭീഷണിപ്പെടുത്തിയതിനും അതിക്രമിച്ചു കയറി ആക്രമിച്ചതിനും മറ്റുമായി 12 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Suspect arrested for attacking sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.