കോഴിക്കോട് മെഡിക്കൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി 20ാം തവണയും അജയ്യരായി ഇൻഡിപെൻഡൻസ് പാനൽ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് സീറ്റ് തിരിച്ചുപിടിച്ച് മുഴുവൻ സീറ്റും തൂത്തുവാരിയാണ് ഇൻഡിപെൻഡൻസിന്റെ വിജയം.
ചെയർപേഴ്സനായി എ.കെ. കാവ്യയും ജനറൽ സെക്രട്ടറിയായി സൻഹനും തിരഞ്ഞെടുക്കപ്പെട്ടു. മർവാൻ മുഹമ്മദ് (വൈസ് ചെയർപേഴ്സൻ ജനറൽ), പി. ശ്രീലക്ഷ്മി (വനിത ചെയർപേഴ്സൻ), ഹുസ്ന സുബൈർ (ജോ. സെക്രട്ടറി), ആനന്ദ് നായർ (സ്പോർട്സ് സെക്രട്ടറി), പി. ശ്രീനിമ (ആർട്സ് സെക്രട്ടറി), സഹൽ സിദ്ദിഖ് (മാഗസിൻ എഡിറ്റർ), പുണ്യ തീർഥ (യു.യു.സി യു.ജി), ഡോ. റോബിസ് (യു.യു.സി പി.ജി) എന്നിങ്ങനെയാണ് മറ്റു ഭാരവാഹികൾ.
കോളജ് ഹോസ്റ്റലിൽ വിദ്യാർഥികളുടെ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷമുണ്ടായി. കാമ്പസിലെ ബോയ്സ് ഹോസ്റ്റലിൽ വിജയം ആഘോഷിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഇൻഡിപെൻഡൻസ് ഭാരവാഹികൾ പറഞ്ഞു.
പൊലീസെത്തിയാണ് സംഘർശം ഒഴിവാക്കിയത്. സംഭവത്തിൽ ഇൻഡിപെൻഡൻസ് അനുഭാവികളായ ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.