മാങ്കാവ്-കണ്ണി പറമ്പ് റോഡിൽ കായലം ഭാഗത്ത് മഴയത്ത്
അറ്റകുറ്റപ്പണി നടത്തുന്നു
Posted On
date_range Updated On
date_range മഴയത്ത് റോഡ് ടാറിങ്; നാട്ടുകാർ തടഞ്ഞു
മാവൂർ: മാങ്കാവ്-കണ്ണിപറമ്പ് റോഡിൽ കായലം പള്ളിത്താഴത്ത് റോഡ് അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. കോരിച്ചൊരിയുന്ന മഴയത്ത് ടാറിങ് നടത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ ടാറിങ് നടത്തുന്നത് കണ്ട് നാട്ടുകാർ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് പണി നിർത്തിവെപ്പിച്ചു. കുഴിയടക്കൽ ശാസ്ത്രീയമായല്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പ്രവൃത്തി സംബന്ധിച്ച് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.