എൻ.എസ്.എസ് യൂനിറ്റ് നടത്തിയ രക്തദാന ക്യാമ്പ്

എൻ.എസ്.എസ് ദിനത്തിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാവൂർ (കോഴിക്കോട്): മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവീസ് സ്കീമിന്റെയും പോൾ ബ്ലഡ് ആപ്പിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാർഡ് മെമ്പർ എ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സലിം അൽത്താഫ്, പ്രോഗ്രാം ഓഫീസർ പി.വി. ഷിനിത, അധ്യാപകരായ സുമയ്യ, കരീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 43 പേർ രക്തം ദാനം ചെയ്തു.

Tags:    
News Summary - blood donation camp organized on NSS Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.