റീ ടാർ ചെയ്ത മാവൂർ-കൂളിമാട്-എരഞ്ഞിമാവ് റോഡിൽ

താത്തൂർ പൊയിൽ ഭാഗത്ത് ടാറിങ് തകർന്നനിലയിൽ

മാവൂർ-കൂളിമാട് -എരഞ്ഞിമാവ് റോഡ് വീണ്ടും തകർന്നു

മാ​വൂ​ർ: റീ ​ടാ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ക​ർ​ന്ന് വി​വാ​ദ​ത്തി​ലാ​യ മാ​വൂ​ർ-​കൂ​ളി​മാ​ട് -എ​ര​ഞ്ഞി​മാ​വ് റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു. താ​ത്തൂ​ർ പൊ​യി​ലി​നും പി.​എ​ച്ച്. ഇ.​ഡി​ക്കും ഇ​ട​യി​ലാ​യി ര​ണ്ടു​ഭാ​ഗ​ത്താ​ണ് ടാ​റി​ങ് പൊ​ളി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ടാ​റി​ങ് വീ​ണ്ടും പൊ​ളി​യു​ക​യും തെ​ന്നി​നീ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ആ​റു​കോ​ടി ചെ​ല​വി​ട്ട് റീ​ടാ​ർ ചെ​യ്ത റോ​ഡി​ൽ താ​ത്തൂ​ർ​പൊ​യി​ൽ, കൂ​ളി​മാ​ട്, ചു​ള്ളി​ക്കാ​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​ക്ക​കം ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. 110 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് അ​ന്ന് ത​ക​ർ​ന്ന​ത്.

പ​രാ​തി​യെ​തു​ട​ർ​ന്ന്, പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും അ​പാ​ക​ത ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മാ​യ ക്ലീ​നി​ങ് ന​ട​ത്താ​തെ ടാ​ർ ചെ​യ്ത​താ​ണ് റോ​ഡ് പ​ണി ക​ഴി​ഞ്ഞ് ഉ​ട​നെ ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ത്ത​ര​വി​ട്ടു

റോ​ഡ് ക​രാ​റു​കാ​ര​ൻ സ്വ​ന്തം ചെ​ല​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ക​രാ​റു​കാ​ര​ന്റെ ലൈ​സ​ൻ​സ് ആ​റു​മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ഇ​ത​നു​സ​രി​ച്ച്, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​റ്റ് ര​ണ്ട് ഭാ​ഗ​ത്ത് ത​ക​ർ​ന്ന​ത്.

Tags:    
News Summary - Mavoor-Koolimad-Eranjimavu road has collapsed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.