കോഴിക്കോട്​ ജില്ലയിലെ കടയടപ്പ് ​സമരം പിൻവലിച്ചു

കോഴിക്കോട്​: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒക്​ടോബർ 15 ന്​ കോഴിക്കോട്​ ജില്ലയിൽ നടത്താൻ നിശ്​ചയിച്ച കടയടപ്പ്​ സമരം പിൻവലിച്ചു. സംസ്​ഥാന പ്രസിഡൻറ്​ ടി.നസിറുദ്ദീ​െൻറ അധ്യക്ഷതയിൽ നടന്ന ജില്ലാസെക്രടറിയേറ്റ്​ യോഗമാണ്​ തീരുമാനമെടുത്തത്​.

കണ്ടെയിൻമെൻറ്​ സോണുകളിൽ കച്ചവടക്കാർക്ക്​ ഇളവ്​ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്​ സമരത്തിന്​ തീരുമാനമെടുത്തത്​. ജില്ലാകലക്​ടറുടെ ഭാഗത്ത്​ നിന്ന്​ അനുകൂലതീരുമാനം വരു​െമന്ന ഉറപ്പിലാണ്​ സമരത്തിൽ നിന്ന്​ പിൻമാറുന്ന​െതന്ന്​ സംഘടന അറിയിച്ചു. ശനിയാഴ്​ച വ്യാപാരികളുമായി കലകട്​ർ ചർച്ച നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.