Posted On
date_range Updated On
date_range ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീല സന്ദേശമയച്ചതായി പരാതി
മാവൂർ: ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി സാമൂഹികദ്രോഹികൾ അശ്ലീല സന്ദേശമയച്ചതായി പരാതി. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ ക്ലാസിനിടെയാണ് അജ്ഞാതരിൽനിന്ന് അശ്ലീല സന്ദേശം കയറിവന്നത്. ശല്യം സഹിക്കാതായതോടെ അധ്യാപകർ ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മാവൂർ പൊലീസിൽ സ്കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവർക്കും പരാതി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.