Posted On
date_range Updated On
date_range തോട്ടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മാവൂർ: തെങ്ങിൻതോപ്പിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മാവൂർ ഗ്രാമ പഞ്ചായത്ത് 11ാം വാർഡിൽ പനങ്ങോട് കുന്നുമ്മൽ നടുക്കണ്ടി അബ്ദുറഷീദ് എന്ന നാണിയുടെ തോട്ടത്തിലിറങ്ങിയ പന്നിയെയാണ് എംപാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നത്.
രണ്ടു വയസ്സും 120 കിലോ തൂക്കവുമുള്ള കാട്ടുപന്നിയെ ശനിയാഴ്ച രാത്രി 11നാണ് വെടിവെച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ, ജാഗ്രത സമിതി കൺവീനർമാരായ അബ്ദുറഷീദ്, ബഷീർ, ഷനോജ് എന്നിവരുടെയും പരിസരവാസികളുടെയും സാന്നിധ്യത്തിൽ ജഡം നിയമാനുസരണം സംഭവസ്ഥലത്തു മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.