മുബാറക്
ഹുസൈൻ
Posted On
date_range Updated On
date_range കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
മാവൂർ: 345 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിടനിർമാണ തൊഴിലാളി ഗുൽഫാൻ എന്ന മുബാറക് ഹുസൈനാണ് (25) മാവൂർ പാറമ്മലിൽ പൊലീസിന്റെ പരിശോധനയിൽ പിടിയിലായത്.
പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി രണ്ട് ദിവസം മുമ്പാണ് ഇയാൾ നാട്ടിൽനിന്ന് കഞ്ചാവ് കൊണ്ടുവന്നതെന്ന് മാവൂർ സി.ഐ കെ. വിനോദൻ പറഞ്ഞു. മാവൂർ എസ്.ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മോഹനൻ, സുമോദ്, സിവിൽ പൊലീസ് ഓഫിസറായ അജീഷ്, ഹോം ഗാർഡ് നാരായണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.