കോഴിക്കോട്: ജില്ലയിലെ നിരവധി റോഡുകൾ നവീകരിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതിയായതോടെ ഗതാഗത സംവിധാനം കൂടുതൽ കുറ്റമറ്റതാവുമെന്ന പ്രതീക്ഷയുയർന്നു. മൊത്തം 33.08 കോടി രൂപയുടെ ഭരണാനുമതിയാണ് വിവിധ റോഡുകൾക്ക് നൽകിയിരിക്കുന്നത്.
ഉരുൾപൊട്ടലിൽ തകർന്നവയുടെ പുനർനിർമാണം, റോഡുകൾ വീതികൂട്ടി നവീകരിക്കൽ, ബി.എം ആൻഡ് ബി.സി പ്രവൃത്തികൾ എന്നിവയെല്ലാം ഇതിൽപെടുന്നു. മണ്ഡലം, റോഡ്, അനുവദിച്ച തുക ക്രമത്തിൽ: തിരുവമ്പാടി: കൈതപ്പൊയിൽ- വള്ള്യാട് മണൽ വയൽ റോഡ് (രണ്ട് കോടി), മുക്കം-കുമരനല്ലൂർ-കൂടരഞ്ഞി റോഡ് (1.80 കോടി),
ബേപ്പൂർ: രാമനാട്ടുകര-ഫാറൂഖ് കോളജ് റോഡ്, പഴയ ദേശീയപാത ഫറോക്ക് റോഡ്, ഫറോക്ക്-മണ്ണൂർ-കടലുണ്ടി റോഡ് (മൂന്നിനും ചേർത്ത് 3.83 കോടി), കുറ്റ്യാടി: കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡ് (1.30 കോടി), കക്കട്ടിൽ-കൈവേലി റോഡ് (75 ലക്ഷം), കോഴിക്കോട് നോർത്ത്: മൂഴിക്കൽ-കാളാണ്ടിത്താഴം-പാലക്കോട്ടുവയൽ-പള്ളിത്താഴം റോഡ് (1.50 കോടി), പേരാമ്പ്ര: പെരുവണ്ണാമൂഴി പ്ലാന്റേഷൻ റോഡ് (4.25 കോടി), കൽപത്തൂർ-വെള്ളിയൂർ-കപ്പുമെൽ റോഡ് (2.20 കോടി),
ബാലുശ്ശേരി: അറപ്പീടിക-കണ്ണാടിപ്പൊയിൽ-കൂട്ടാലിട റോഡ് (5 കോടി), കോഴിക്കോട് സൗത്ത്: പുതിയപാലം-ചാലപ്പുറം റോഡ്-കല്ലുത്താൻ കടവ് വരെ, പാളയം-ജയിൽ റോഡ്, പുതിയറ-ചാലപ്പുറം-കല്ലുത്താൻ കടവ്-ജയിൽ റോഡ് (മൂന്നിനുമായി 2.70 കോടി), നാദാപുരം: കല്ലാച്ചി-വിലങ്ങാട് റോഡ് (3.25 കോടി),
കുന്നമംഗലം: കോഴിക്കോട്-മാവൂർ (4.50 കോടി). സംസ്ഥാനത്താകെ 52 റോഡിന്റെ പ്രവൃത്തിക്ക് 146.68 കോടി രൂപയുടെ ഭരണാനുമതിയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതിനൊപ്പമാണ് ജില്ലയിലെ പ്രവൃത്തികൾക്കും അനുമതി നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് 180 റോഡുകൾക്ക് വിവിധ പദ്ധതികൾക്കുകീഴിൽ 640 കോടി രൂപയുടെ ഭരണാനുമതി നൽകിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.