സ്വകാര്യ സന്ദർശനത്തിനെത്തിയ വ്യവസായി

എം.എ. യൂസുഫലി

എം.എ. യൂസുഫലി എത്തി: ജനസാഗരമായി ചെമ്പക്കുന്ന്

നരിക്കുനി: പ്രമുഖ വ്യവസായി എം.എ. യൂസഫലി ഹെലികോപ്ടറിൽ വന്നിറങ്ങിയതോടെ ചെമ്പക്കുന്ന് ജനസാഗരമായി. ചെമ്പക്കുന്ന് സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലാണ് ഉച്ചയോടെ യൂസുഫലിയും കുടുംബവും ഇറങ്ങിയത്. കണ്ടോത്ത് പാറയിലെ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കുകൊള്ളാനെത്തിയതായിരുന്നു യൂസുഫലി. ഹെലികോപ്റ്റർ ഗ്രൗണ്ടിൽ ഇറങ്ങുന്നതും യൂസുഫലിയെ കാണാനും ജനം മത്സരബുദ്ധി കാണിച്ചു. ഹെലികോപ്ടർ സ്വന്തം നാട്ടിലിറങ്ങിയതിന്റെ ആവേശത്തിലായിരുന്നു പലരും. കാഴ്ച മൊബൈലിൽ പകർത്താനും മത്സരമായിരുന്നു. ഹെലികോപ്ടറിനടുത്തുനിന്ന് കുടുംബത്തോടെ സെൽഫിയെടുക്കാനും പലരും തിടുക്കംകാണിച്ചു. എറണാകുളം പനങ്ങാട് അപകടത്തിനുശേഷം വാങ്ങിയ പുതിയ ഹെലികോപ്ടറിലാണ് യൂസുഫലി എത്തിയത്.

Tags:    
News Summary - MA Yusufali in Chembakunn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.