llllllllljk

എസ്.ഐയുടെ ഭാര്യ പാമ്പുകടിയേറ്റ് മരിച്ച സംഭവം; ചികിത്സയിൽ അനാസ്ഥ ആരോപിച്ച്​ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി നീലേശ്വരം: നീലേശ്വരം പള്ളിക്കര സ്വദേശിയും കാസർകോട് ഡി.സി.ആർ.ബി എസ്.ഐയുമായ കെ. ലതീഷി​ൻെറ ഭാര്യ എ.വി. അർച്ചന (42) പാമ്പുകടിയേറ്റ് മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലതീഷി​ൻെറ സഹോദരൻ ആ​േരാഗ്യ മന്ത്രി കെ.കെ. ശൈലജക്ക് പരാതി നൽകി. ലതീഷി​ൻെറ സഹോദരൻ കെ. സനീഷാണ് ഇ-മെയിൽ വഴി പരാതിയയച്ചത്. പരാതിയിൽ പറയുന്നത്​: ജൂലൈ 21ന് വൈകീട്ട്​ 6.30ന് വീട്ടുപറമ്പിൽവെച്ച് അർച്ചനയെ അണലി കടിച്ചു. 20 മിനിറ്റിനുള്ളിൽ ഭർത്താവ് ലതീഷ് അർച്ചനയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഉടൻ ചികിത്സ നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തയാറായില്ല. വിഷബാധ ഏറ്റിട്ടില്ലെന്ന് പറഞ്ഞ് അത്യാഹിത വിഭാഗത്തിൽ കിടത്തി. കടിച്ച പാമ്പി​െനയോ അല്ലെങ്കിൽ അതി​ൻെറ ഫോട്ടോയോ കാണിക്കണമെന്നായിരുന്നു ഡോക്ടർ ആവശ്യപ്പെട്ടത്‌. മൂന്നര മണിക്കൂർ കഴിഞ്ഞ ശേഷമാണ്, വിഷബാധയേറ്റതായി സ്ഥിരീകരിച്ച് ഡോക്ടർ ആൻറിവെനം നൽകാൻ തയാറായത്. അപ്പോഴേക്കും വിഷം ശരീരത്തിൽ വ്യാപിച്ചിരുന്നു. ഒടുവിൽ അത് വൃക്കയിലേക്ക്​ എത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് 22ന് ഏഴുമണിക്ക് നില ഗുരുതരമാണെന്നറിയിച്ച്​ ജില്ല ആശുപത്രിയിലെ ഡോക്ടർ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിച്ചു. പരിയാരത്ത് എത്തിയിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടർ പരിശോധിക്കാൻ തയാറായത്. ബന്ധുക്കളെ കാണിക്കുകയോ രോഗവിവരം പറയാനോ ആശുപത്രി അധികൃതർ തയാറായില്ല. ഒടുവിൽ കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിർദേശിച്ചത്. എ.കെ.ജി ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. അവിടെയും കാര്യമായ ചികിത്സ നൽകാതെ കൈവിട്ട ഘട്ടത്തിലാണ് കോഴിക്കോട് മിംസ്​ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ എത്തുമ്പോഴേക്കും അർച്ചനയുടെ നില അതീവ ഗുരുതരമായിരുന്നു. കാൽമുട്ടിന് കീഴെ മുറിക്കുകയേ നിർവാഹമുള്ളൂവെന്ന് വിദഗ്ധ ഡോക്ടർമാർ പറഞ്ഞു. കാൽമുട്ടുവരെയും പിന്നീട് കാൽ മുഴുവനും മുറിച്ചുമാറ്റിയിട്ടും അർച്ചനയെ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപമാണ് അർച്ചനയുടെ ജീവൻ നഷ്​ടമാകാൻ കാരണമായതെന്നാണ് പരാതിയിൽ പ്രധാനമായും ഉന്നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.