കോഴിക്കോട്: തുടർപഠനവും കരിയറും സംബന്ധിച്ച വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി മാധ്യമം എജുകഫേ 8,9 തീയതികളില്‍ കോഴിക്കോട് സരോവരത്തിനടുത്തുള്ള കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. കേരളത്തിലെ ഏറ്റവും വലിയ എജു-കരിയർ മേളക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മേള ഉച്ചക്ക് മൂന്നിന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
എ.ഐ യുഗത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകളും കരിയര്‍ സാധ്യതകളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് നടക്കും. വിദ്യാഭ്യാസ കരിയര്‍ സംബന്ധമായ എല്ലാ ആശയക്കുഴപ്പങ്ങളും തീർത്ത് മടങ്ങാമെന്നതാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ പ്രത്യേകത.
പുതുതലമുറ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ പരതിക്കൊണ്ടിരിക്കുന്ന എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംബന്ധമായ വിഷയത്തില്‍ സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എ.ഐ ഫോര്‍ എവരി വണ്‍ എന്ന സെഷനില്‍ നിങ്ങളുമായി സംവദിക്കാന്‍ യൂണീക്ക് വേള്‍ഡ് റോബോട്ടിക്സ് ഹെഡ് ഓഫ് അക്കാദമിക് ഇന്നൊവേഷന്‍സ് അഖില ആര്. ഗോമസ് എത്തും.
വിവിധ മത്സരപരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരുമായി സംവദിക്കാന്‍ അവസരം ലഭിക്കുന്ന ടോപ്പേഴ്സ് ടോക്കില്‍ നിങ്ങളുമായി സംവദിക്കാനെത്തുക മോട്ടിവേഷന്‍ സ്പീക്കറും സൈലം പി.എസ്.സി പരിശീലന വിഭാഗം മേധാവിയുമായ മന്‍സൂര്‍ അലി കാപ്പുങ്ങലാണ്.
സുരക്ഷിത ഇടങ്ങളൊരുക്കുക, കൗമാരത്തെ മനസ്സിലാക്കുക എന്ന വിഷയത്തില്‍ അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്, വിജയഗാഥയുടെ കഥകളുമായി സൈലം ഡയറക്ടര്‍ ലിജീഷ്കുമാര്, ഹീലിങ് ബോഡീസ്, ട്രാന്‍സ്ഫോമിങ് സൊസൈറ്റീസ് എന്ന് വിഷയത്തില്‍ സംസാരിക്കാന്‍ ഡബ്ല്യു.എച്ച്.ഒയുടെ ഇന്ത്യയിലെ സര്‍വലൈന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിംന അസീസ്, പഠനത്തില്‍ കുടുംബത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യാന്‍ ഡിജിറ്റര്‍ ക്രിയേറ്ററായ ടി. മുജീബ്, പൊലീസിലെ സര്‍വിസിലെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുമായി കണ്ണൂര്‍ ഡി.ഐ.ജി സതീഷ് ചന്ദ്ര ഐ.പി.എസ്, ഭാവിയുടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളുമായി ജിയാസ് ജമാല്‍, അഭിരുചിയെ എങ്ങിനെ അവസരമാക്കാമെന്ന് പറഞ്ഞുകൊണ്ട് ഡോ. എസ്. അനന്ദു, ചിത്രങ്ങളുടെ പിന്നാമ്പുറ കഥകളുമായി ബി.ബി.സി അവാര്‍ഡ് ജേതാവ് വി.എം. സാദിഖ് അലി. എ.സി.സി മെംബര്‍ മിഷ്ഹല്‍ ഹംസ, നാളെയിലെ കരിയര്‍ എന്ന വിഷയത്തില്‍ ഡോ. ജാഫര്‍ അലി, അവതാരകനും ഇന്ഫുവന്സറുമായ രജനീഷ് തുടങ്ങിയവരും വിദ്യാര്‍ഥികളുമായി സംവദിക്കും.എജുകഫെയുടെ രജിസ്ട്രേഷന് വിജയകരമായി പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എജുകഫേയിലേക്ക് പ്രവേശനം സൗജന്യമാണ്.
വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഠനസംബന്ധമായ ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രത്യേക സൈക്കോളജി കൗണ്‍സലിങ് സെഷനുകളും പ്രത്യേക സ്റ്റാളുകളും എജുകഫേയിലുണ്ടാകും. കൂടാതെ സി.വി തയാറാക്കല്‍, അഭിമുഖ പരീക്ഷയെ നേരിടല്‍ തുടങ്ങിയവക്കും പ്രത്യേക സെഷനുകളും വര്‍ക് ഷോപ്പുകളുമുണ്ടാകും.
സിവില്‍ സര്‍വിസ്, മെഡിക്കല്‍, എന്‍ജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും എജുകഫേയുടെ ഭാഗമാവും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകള്‍, ക്വിസ് മത്സരങ്ങള്‍, എജുടെയിന്‍മെന്റ് ആക്ടിവിറ്റികള്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പ്രത്യേകം സെഷനുകള്‍ തുടങ്ങിയവയും എജുകഫേയിലുണ്ടാകും.
നല്‍കിയിരിക്കുന്ന ക്യു ആര് കോഡ് സ്കാന്‍ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് വിവരങ്ങള്‍ക്ക് 96450 05115 നമ്പറില്‍ ബന്ധപ്പെടാം. സ്റ്റാള്‍ ബുക്കിങ് സംബന്ധമായ വിവരങ്ങള്‍ക്ക് 9645009444 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കോഴിക്കോട്: ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട് സരോവരം ബയോ പാർക്കിന് സമീപമുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന കേരളത്തിലെയും ഗൾഫ് നാടുകളിലെയും ഏറ്റവും വലിയ എജുക്കേഷൻ ഫെയർ ആയ ‘മാധ്യമം’ എജുകഫെയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും. സൗകര്യം ആവശ്യമുള്ളവർ കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം സിറ്റി ഒപ്റ്റിക്കൽസിന് സമീപം എത്തണം. രാവിലെ ഒമ്പതുമുതൽ സർവിസ് ആരംഭിക്കും. ഫോൺ: 9446734681.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.