LEAD കോവിഡ്: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

കോഴിക്കോട്​: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. 1897ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരവും 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 പ്രകാരവും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് സെക്​ഷന്‍ 144(1), (2), (3) പ്രകാരവുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ലാറ്റുകള്‍, വിവാഹം, സംസ്‌കാരം തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍നിന്നാണ് കൂടുതൽ രോഗവ്യാപനമുണ്ടായതെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്. നിയന്ത്രണങ്ങൾ: 1. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ ജില്ലയിൽ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയൊഴികെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. 2. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്രചെയ്യരുത്. 3. വിവാഹത്തിലും അനുബന്ധ ചടങ്ങിലും അമ്പതിലധികം പേർ പങ്കെടുക്കരുത്. ഒരേസമയം ഇരുപത​ു പേരിലധികം ഒത്തുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20ലധികം പേര്‍ പങ്കെടുക്കരുത്. വിവാഹം, സംസ്​കാരം എന്നിവ സംബന്ധിച്ച വിവരം വാര്‍ഡ് തല ദ്രുതകർമസേനയെ (ആർ.ആർ.ടി) അറിയിക്കണം. 4. പൊലീസ്​ അനുമതിയില്ലാതെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘോഷയാത്രകള്‍, മറ്റു പ്രക്ഷോഭ പരിപാടികള്‍ എന്നിവ നിരോധിച്ചു. അനുമതിയോടെ നടത്തുന്ന പരിപാടികളില്‍ പത്തിലധികംപേർ പങ്കെടുക്കാനും പാടില്ല. 5. കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. 6. ആരാധനാലയങ്ങളില്‍ 65 വയസ്സിനു മുകളിലും പത്തു വയസ്സിനു താഴെയും പ്രായമുള്ളവര്‍ പ്രവേശിക്കരുത്. വിശ്വാസികളെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ചുരുങ്ങിയത് ആറടി അകലം പാലിക്കണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ രജിസ്​റ്റര്‍ സൂക്ഷിക്കണം. ക്വാറൻറീനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. പ്രാർഥനക്കെത്തുന്നവര്‍ പായകളും ടവ്വലുകളും പൊതുവായി ഉപയോഗിക്കാനും പാടില്ല. 7. അന്തര്‍ജില്ല യാത്രകള്‍ നടത്തുന്നവര്‍ വാര്‍ഡ് ആർ.ആർ.ടിയെ അറിയിക്കണം. 8. കണ്ടെയ്​ൻമൻെറ്​ സോണുകളിലുള്ള കീം പരീക്ഷ സൻെററുകളിലേക്ക് വിദ്യാർഥികള്‍ക്ക് പോവാൻ ഹാള്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ മതി. 9. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും ഷോപ്പിങ് സൻെററുകളിലും മാളുകളിലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിബന്ധനകള്‍ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. 10. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കും. 11. 'ബ്രേക് ദ ചെയിൻ' ഉറപ്പാക്കാന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും വെള്ളവും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.