കെ.എസ്.ആർ.ടി.സി സമുച്ചയം: ​ഐ.ഐ.ടി റിപ്പോർട്ട്​ അറിഞ്ഞിരുന്നില്ലെന്ന്​ അലിഫ് ബിൽഡേഴ്‌സ്

കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്​ ബലക്ഷയമുണ്ടെന്ന ​ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട്​ തങ്ങളെ കാണിച്ചിട്ടി​ല്ലെന്നും അതുസംബന്ധിച്ച്​ അറിഞ്ഞിരുന്നില്ലെന്നും കെട്ടിടം നടത്തിപ്പിന്​ കരാർ ഏറ്റെടുത്ത അലിഫ്​ ബിൽഡേഴ്​സ്​. 'തകരാറിനെ കുറിച്ചോ ചെന്നൈ ഐ.ഐ.ടി ഏറ്റെടുക്കുന്നതിനെ കുറിച്ചോ കെട്ടിടം ഏറ്റെടുക്കു​േമ്പാൾ തങ്ങൾ അറിഞ്ഞിരുന്നില്ല. 30 വർഷത്തെ നടത്തിപ്പിനായി 26 കോടിയോളം രൂപ കെ.ടി.ഡി.എഫ്.സിയിലേക്ക് അടച്ചിട്ടുണ്ട്​' - അലിഫ്​ ബിൽഡേഴ്​സ് മാനേജിങ് ഡയറക്ടർ മൊയ്തീൻ കോയ മാധ്യമങ്ങളോട്​ പറഞ്ഞു.

'ചോർച്ചയടക്കമുള്ള ചില പ്രശ്​നങ്ങളെ കുറച്ച് തുടക്കത്തിൽ തങ്ങൾ അറിയിച്ചിരുന്നു. കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ സ്ഥലം സന്ദർശിച്ച്, ഇത്​ പരിഹരിക്കാമെന്ന്​ പറഞ്ഞു. പിന്നീട്​ കരാർ രജിസ്ട്രേഷൻ കഴിഞ്ഞ ശേഷമാണ് ചെന്നൈ ഐ.ഐ.ടിയുടെ പരിശോധനയിൽ ചില തകരാർ കണ്ടെത്തിയെന്ന്​ ​അവർ പറയുന്നത്​. ആറുമാസത്തിനകം കെട്ടിടം ബലപ്പെടുത്തി പ്രശ്​നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്​. ഇൗ കാലയളവ്​ കരാറിൽ നീട്ടി നൽകാമെന്നും അറിയിച്ചിട്ടുണ്ട്​' -അദ്ദേഹം വ്യക്തമാക്കി.

2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ കെ.ടി.ഡി.എഫ്.സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിതിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാന്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - KSRTC Complex: Alif Builders says they did not know the IIT report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.