ശുചിത്വ നഗര പദവിയി​േലക്ക്​ കോഴിക്കോട്

കോഴിക്കോട്​: ശുചിത്വ പ്രവർത്തനങ്ങളിലെ മികവിന്​ കോഴിക്കോട്​ കോർപറേഷന്​ ശുചിത്വ പദവി നൽകിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്​ച​ നിർവഹിക്കും. ​ശുചിത്വ പദവി പുരസ്കാരം എ. പ്രദീപ്​ കുമാർ എം.എൽ.എയിൽ നിന്ന്​ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഏറ്റുവാങ്ങും. സംസ്ഥാന സർക്കാർ ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി തയാറാക്കിയ 20 ചോദ്യാവലിയിൽ 100ൽ 85 മാർക്ക്​ നേടിയാണ്​ കോഴിക്കോടി​െൻറ നേട്ടം. 534 പഞ്ചായത്തുകളും 57 നഗരസഭകളുമാണ്​ ശുചിത്വ പദവിയാർജിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുക​.

നഗരത്തിലെ 1,41,010 വീടുകളും 28,737 സ്​ഥാപനങ്ങളും അഞ്ചു ലക്ഷം ആളുകളും നഗരത്തിൽ വരുന്ന ഒരുലക്ഷമാളുകളും ചേർന്ന്​ ദിവസം 150 ടൺ ജൈവമാലിന്യം ഉൽപാദിപ്പിക്കുന്നതായാണ്​ കണക്ക്​. ഇതിൽ 90 ശതമാനം ഞെളിയൻപറമ്പിൽ ക​േമ്പാസ്​റ്റാക്കി സംസ്​കരിക്കുന്നു. മാസം 350 ടൺ അജൈവ മാലിന്യം കട്ടയാക്കിയും പൊടികളാക്കിയും മാറ്റുന്നു.

720 ​ തൊഴിലാളികളും 533 ഹരിതകർമ സേന പ്രവർത്തകരും ശുചീകരണ മേഖലയിലുണ്ട്​. നഗരത്തിൽ മാലിന്യത്തിൽ നിന്നുള്ള 2300 കിലോ പ്ലാസ്​റ്റിക്​ ഉപയോഗിച്ച്​ 7.5 കിലോമീറ്റർ റോഡിനും 3400 കിലോ നഗരത്തിന്​ പുറത്തുള്ള 12 കിലോമീറ്റർ പാതക്കും ഉപയോഗിച്ചു.

അജൈവ മാലിന്യം ഉപയോഗിച്ചയിനത്തിൽ കഴിഞ്ഞ വർഷം 14.19 ലക്ഷം രൂപയും വളം വിൽപന വഴി മാസം മൂന്ന്​ ലക്ഷവും വരുമാനമുണ്ട്​. പ്ലാസ്​റ്റിക്​ സഞ്ചി നിരോധനവും ബോധവത്​കരണവും മറ്റുമായി മാലിന്യത്തി​െൻറ അളവ്​ വൻതോതിൽ കുറക്കാനായതാണ്​ കോർപറേഷനെ നേട്ടത്തിലെത്തിച്ചത്​.

മാതൃകാപരമായ മാലിന്യ സംസ്​കരണമൊരുക്കിയതിന്​​ സംസ്​ഥാന മലിനീകരണ നിയന്ത്രണ ബോർഡ്​, സ്വഛ്​ഭാരത്​ മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ അംഗീകാരവും നഗരസഭക്ക്​ നൽകിയിരുന്നു.

Tags:    
News Summary - Kozhikode Sanitary City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.