മെേട്രാ മെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻറർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. പി.പി. മുഹമ്മദ് മുസ്തഫ, മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ്് ഷലൂബ്, പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. ജനീൽ മുസ്തഫ എന്നിവർ ആഫ്രിക്കൻ കുട്ടികളോടൊപ്പം
കോഴിക്കോട്: ആഫ്രിക്കൻ വംശജരായ രണ്ടു കുട്ടികൾക്ക് കോഴിക്കോട്ട് അടിയന്തര ഹൃദയ ശസ്ത്രക്രിയ. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുേമ്പാഴാണ് ആഫ്രിക്കയിൽനിന്ന് ചികിത്സക്കായി അഹമ്മദ് ഹിബ ഹുസൈനും (10) അബ്ദുൽ കരീം മുഹമ്മദ് ആദമിനും കേന്ദ്ര സർക്കാർ വിസ അനുവദിച്ചത്.
തുടർന്ന് കോഴിക്കോട് മെേട്രാ മെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ ഹൃേദ്രാഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഷലൂബ് കുട്ടികളെ പരിശോധിക്കുകയും ഹൃദയ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. ജനീൽ മുസ്തഫയാണ് ശസ്ത്രക്രിയ നടത്തിയത്.
അഹമ്മദ് ഹിബ ഹുസൈന് ജന്മനാ ഹൃദയത്തിലുള്ള ദ്വാരം അടക്കുകയും മൈട്രൽ വാൽവിനുള്ള കേടുപാടുകൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കുകയും ചെയ്തു. അബ്്ദുൽ കരീം മുഹമ്മദ് ആദം എന്ന കുട്ടിക്ക് ജന്മനാ ഹൃദയത്തിലുള്ള ദ്വാരം അടക്കുന്ന ശസ്ത്രക്രിയയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.