കോഴിക്കോട് വിമാനത്താവളം റൺവേ: കൂട്ടായ പോരാട്ടത്തിന്‍റെ വിജയമെന്ന് എം.കെ. രാഘവൻ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കാനുള്ള നടപടികൾ നിർത്തലാക്കിയത്​ ശക്തമായ പോരാട്ടത്തിന്റെ വിജയമെന്ന് എം.കെ. രാഘവൻ എം.പി. റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കാനുള്ള നീക്കം സുരക്ഷ വർധിപ്പിക്കുകയല്ല, വിമാനത്താവളത്തെ ഇല്ലാതാക്കുകയാണ് ചെയ്യുകയെന്ന്​ മലബാറിൽനിന്നുള്ള എം.പിമാരുടെ സംഘത്തോടൊപ്പം വ്യോമയാന മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുള്ള പോരാട്ടങ്ങൾ തുടരാൻ ഊർജം പകരുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Kozhikode Airport Runway: MK Raghavan calls victory of collective struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.