കൊയിലാണ്ടി നിയാർക് ​ഡെഫ് സ്കൂളിലെ പരിശീലനം

സംസ്ഥാന അവാർഡ് നിറവിൽ നിയാർക് ​ഡെഫ്‌ സ്കൂൾ

കൊ​യി​ലാ​ണ്ടി: ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ള സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​‍െൻറ അ​വാ​ർ​ഡ് കൊ​യി​ലാ​ണ്ടി നെ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി ആ​ൻ​ഡ് റി​സ​ർ​ച് സെൻറ​റി​ന് (നി​യാ​ർ​ക്) ല​ഭി​ച്ചു. കേ​ൾ​വി​ക്കു​റ​വു​ള്ള കു​ട്ടി​ക​ളെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളാ​ണ് നി​യാ​ർ​ക് ​െഡ​ഫ്.

ബ​ധി​ര-​മൂ​ക പ​രി​ശീ​ല​ന-​ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ 100 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ സെ​ൻ​ട്ര​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ​െഡ​ഫി​ലെ (സി.​ഐ.​ഡി) വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സി.​ഐ.​ഡി​യി​ൽ​നി​ന്നു നേ​രി​ട്ട് പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​പീ​ച്ച്​ തെ​റ​പ്പി​സ്​​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ ക്ലാ​സു​ക​ൾ. കോ​ക്ലി​യ​ർ ഇം​പ്ലാ​ൻ​റ്, ഹി​യ​റി​ങ് എ​യ്​​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ലും സം​സാ​ര​ത്തി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യാ​ർ​ക്കി​ൽ ക്ലാ​സ് റൂ​മി​ലെ പ​ഠ​ന പ​രി​ശീ​ല​ന​ത്തി​നു പു​റ​െ​മ കു​ട്ടി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ഓ​ഡി​റ്റ​റി വെ​ർ​ബ​ൽ തെ​റ​പ്പി, ഒ​ക്കു​പേ​ഷ​ന​ൽ തെ​റ​പ്പി, ബി​ഹേ​വി​യ​റ​ൽ തെ​റ​പ്പി എ​ന്നി​വ​യും ന​ൽ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ കേ​ൾ​വി പ​രി​ശോ​ധ​ന​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഓ​ഡി​യോ​ള​ജി ലാ​ബും ഇ​വി​ടെ​യു​ണ്ട്. പ​ഠ​ന വി​ഷ​യ​ങ്ങ​ൾ​ക്കു പു​റ​മെ സം​ഗീ​തം, ചി​ത്ര​ക​ല, നൃ​ത്തം, കാ​യി​ക പ​ഠ​നം, ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം മു​ത​ലാ​യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് നി​യാ​ർ​ക്കി​ൽ.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ​െഡ​ഫ്‌ സ്കൂ​ളു​ക​ളെ പോ​ലെ ആം​ഗ്യ​ഭാ​ഷ പ​രി​ശീ​ലി​പ്പി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഇ​വി​ടെ​യെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സാ​ധാ​ര​ണ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്‌​പെ​ഷ​ൽ സ്കൂ​ളും നി​യാ​ർ​ക്കി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ കോഴിക്കോടിന് അടുത്ത് കൊ​യി​ലാ​ണ്ടിയിൽ നി​ർ​മി​ക്കു​ന്ന വി​ശാ​ല​മാ​യ നി​യാ​ർ​ക് കാ​മ്പ​സി​െൻറ പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - koyilandy Niarc Deaf School get kerala state award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.