കിഴക്കോത്ത് രണ്ടുപേർക്കുകൂടി കോവിഡ്; നഗരസഭയിൽ 200 പേർക്ക് ഇന്ന് പരിശോധന

കൊ​ടു​വ​ള്ളി: കി​ഴ​ക്കോ​ത്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെൻറ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച എ​ളേ​റ്റി​ൽ എം.​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ന​ട​ന്ന ആ​ർ.​ടി.​പി.​സി.​ആ​ർ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​പേ​രു​ടെ ഫ​ലം പോ​സി​റ്റി​വ്. 13ാം വാ​ർ​ഡി​ലെ ഒ​രു യു​വാ​വി​നും (24) , 17ാം വാ​ർ​ഡി​ലെ യു​വ​തി (21) എ​ന്നി​വ​രാ​ണ് പോ​സി​റ്റി​വാ​യ​ത്.

സ്ത്രീ ​ഗ​ർ​ഭി​ണി​യാ​ണ്. യു​വാ​വി​നെ എ​ൻ.​ഐ.​ടി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കും യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റ്റി. വെ​ള്ളി​യാ​ഴ്ച സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 100 ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 14 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

തി​ങ്ക​ളാ​ഴ്​​ച സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 200 പേ​ർ​ക്ക് 10 മു​ത​ൽ കൊ​ടു​വ​ള്ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.150 പേ​ർ​ക്ക് ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തും. 50 പേ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ച് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക​യ​ക്കും.

Tags:    
News Summary - two more covid case; 200 people to be tested today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.