അൻവർ
Posted On
date_range Updated On
date_range ബസിൽ പെൺകുട്ടിക്കുനേരെ അതിക്രമം നടത്തിയയാൾ അറസ്‌റ്റിൽ
കൊടുവള്ളി: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ അതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ചാവടിക്കുന്നുമ്മൽ അൻവറിനെയാണ് (46) കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 9.30ന് കുന്ദമംഗലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയ 22 കാരിക്കുനേരെ സൗത്ത് കൊടുവള്ളിയിൽവെച്ചാണ് ഇയാൾ അതിക്രമം കാണിച്ചത്. യുവതി ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.