representational image
Posted On
date_range Updated On
date_range ഏഴുകിലോ സ്വർണമിശ്രിതം പിടികൂടി
കൊടുവള്ളി: കൊടുവള്ളിയിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഏഴ് കിലോ സ്വർണമിശ്രിതവും എട്ടുലക്ഷം രൂപയും പിടികൂടി.
കൊടുവള്ളിയിലെ ഒരു ജ്വല്ലറിയിലും മദ്റസ ബസാറിലെ ഉടമയുടെ വീട്ടിലും കിഴക്കോത്ത് സ്വദേശി ജാഫറിന്റെ വീട്ടിലും സ്വർണം ഉരുക്കുന്ന കടയിലും നടത്തിയ പരിശോധനയിലാണ് ഉരുക്കുന്നതിനായി സൂക്ഷിച്ച ഏഴ് കിലോ സ്വർണമിശ്രിതവും ഇവരുടെ പക്കൽനിന്ന് എട്ടുലക്ഷം രൂപയും പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് കൊച്ചിയിൽ നിന്നെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. വൈകീട്ട് ഏഴോടെയാണ് പരിശോധന അവസാനിപ്പിച്ച് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.