റാസി യൂനസ്
സ്കൂട്ടര്‍ മോഷണം: നരിക്കുനി സ്വദേശി പിടിയില്‍
കൊടുവള്ളി: ടൗണില്‍ കനറ ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നരിക്കുനി പാറന്നൂര്‍ പുല്പറമ്പില് പുറായില്‍ റാസി യൂനസാണ് (24) പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടര്‍ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.
മാർച്ച് 11ന് രാവിലെ കനറ ബാങ്കിനു സമീപം നിർത്തി പോയ സ്കൂട്ടര്‍ വൈകീട്ട് ഉടമസ്ഥൻ മടങ്ങിയെത്തിയപ്പോള്‍ കാണാതാവുകയായിരുന്നു. കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പ്രതിയെ ബുധനാഴ്ച രാത്രി നരിക്കുനിയില്വെച്ച് മോഷണം നടത്തിയ സ്കൂട്ടറുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് പിടികൂടുമ്പോള്‍ മോഷ്ടിച്ച സ്കൂട്ടര്‍ രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.
മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിക്കുകയും ചെയ്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.