പ്രതീകാത്മക ചിത്രം (Stock Image)

പഴയ ബൈക്ക് മോഷ്ടിച്ച് വിൽപന: രണ്ട് യുവാക്കൾ പിടിയിൽ

കൊ​ടു​വ​ള്ളി: പ​ഴ​യ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​യി​ലാ​യി. മാ​വൂ​ർ പെ​രു​വ​യ​ൽ കോ​നോ​ര​മ്പ​ത്ത് വീ​ട്ടി​ൽ അ​ജ്‌​മ​ൽ ഷാ​നു (23), പെ​രു​വ​യ​ൽ മു​ത​ല​ക്കു​ണ്ട് നി​ലം മു​ഹ​മ്മ​ദ് അ​ർ​ഷി​ദ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്.​എ​ച്ച്.​ഒ സി. ​ഷാ​ജു, എ​സ്.​ഐ ബി​ജു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ന്ന​ത്.

ഏ​പ്രി​ൽ 26ന് ​പു​ല​ർ​ച്ച മൂ​ന്നോ​ടെ സൗ​ത്ത് കൊ​ടു​വ​ള്ളി​യി​ലെ ഹൈ​ഡ്രോ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​ർ​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഗു​ഡ്‌​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​ണ് ബൈ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

പ​രാ​തി​ക്കാ​ര​നാ​യ ജി​തി​ൻ കു​മാ​ർ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യം ശേ​ഖ​രി​ച്ചു പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പ​ഴ​ക്ക​മു​ള്ള ബൈ​ക്കു​ക​ളാ​ണ് ഇ​വ​ർ മോ​ഷ​ണ​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഉ​ട​മ​ക​ൾ പ​രാ​തി ന​ൽ​കി അ​ന്വേ​ഷി​ച്ച് വ​രി​ല്ലെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഈ ​മോ​ഷ​ണ രീ​തി പ​തി​വാ​ക്കി​യ​ത്. പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Old bike stolen and sold- Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.