കൊടുവള്ളിക്കടുത്ത് വെണ്ണക്കാട് മദ്റസ ബസാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ചരക്ക് ലോറിയിച്ച് മറിഞ്ഞുണ്ടായ അപകടം
Posted On
date_range Updated On
date_range വെണ്ണക്കാട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ചരക്ക് ലോറിയിച്ച് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
കൊടുവള്ളി: ദേശീയപാത 766 ൽ വെണ്ണക്കാട്ട് മദ്റസ ബസാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ചരക്ക് ലോറിയിച്ച് മറിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
കർണ്ണാടകയിൽ നിന്ന് കിഴങ്ങുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മദ്റസ ബസാറിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ കർണ്ണാടക സ്വദേശിയായ ലോറി ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളി പൊലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മദ്റസ ബസാറിൽ വലിയ വളവുകളുള്ള ഈ ഭാഗം അപകട മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.