എളേറ്റിൽ വട്ടോളിയിൽ മോഷണശ്രമത്തിനിടെ മോഷ്​ടാക്കൾ അന്തർ സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴക്കുന്നതി​െൻറ സി.സി.ടി.വി ദൃശ്യം. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ

അന്തർ സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവം: പിടിയിലായത്​ മോഷ്​ടാക്കൾ

കൊ​ടു​വ​ള്ളി (കോഴി​ക്കോട്​): കി​ഴ​ക്കോ​ത്ത് എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ൺ ക​വ​ര്‍ച്ച​ക്കെ​ത്തി​യ സം​ഘം ബി​ഹാ​ര്‍ സ്വ​ദേ​ശി അ​ലി അ​ക്ബ​റി​നെ ബൈ​ക്കി​ല്‍ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ര​ണ്ട് മോ​ഷ്​​ടാ​ക്ക​ളെ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ക്കൂ​ർ ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ഞ​ളാം ക​ണ്ടി മീ​ത്ത​ൽ ഷം​നാ​സ് (23), കു​ന്നു​മ്മ​ൽ​താ​ഴം സ​നു കൃ​ഷ​ണ (18) എ​ന്നി​വ​രെ​യാ​ണ് വെ​ള​ളി​യാ​ഴ്ച വൈ​കീ​ട്ട് കാ​ക്കൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടിയത്​. ഷം​നാ​സ് നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ എ​ളേ​റ്റി​ൽ ഇ​യ്യാ​ട് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​ക്ക​ൾ റോ​ഡ​രി​കി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന അ​ലി അ​ക്ബ​റി​നോ​ട് ഫോ​ണ്‍ വി​ളി​ക്കാ​നാ​യി മൊ​ബൈ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​ക്കി​ല്‍ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി ന​ടി​ക്കു​ക​യും ഉ​ട​നെ ബൈ​ക്ക് മു​ന്നോ​ട്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം ബൈ​ക്കി​ല്‍ പി​ടി​ച്ചു നി​ല്‍ക്കു​ക​യാ​യി​രു​ന്ന അ​ലി അ​ക്ബ​റി​നെ റോ​ഡി​ലൂ​ടെ 200 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡി​ല്‍ വീ​ണ അ​ലി അ​ക്ബ​ര്‍ വീ​ണ്ടും ബൈ​ക്കി​നെ പി​ന്തു​ട​ര്‍ന്നു. ഇ​തി​നി​ടെ ബൈ​ക്കി​െൻറ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​യാ​ളും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. അ​ലി അ​ക്ബ​ര്‍ ഇ​യാ​ളെ പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​തി​നി​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ഇ​ത് നാ​ട്ടു​കാ​ര്‍ കൊ​ടു​വ​ള്ളി പൊ​ലീ​സി​ന് കൈ​മാ​റി.

തു​ട​ർ​ന്നാ​ണ്​ പ്ര​തി​ക​ൾ ഇ​ന്ന​ലെ പൊ​ലീ​സ് പി​ടി​യി​ലാ​വു​ന്ന​ത്. ഇ​വ​ർ​ക്ക് മ​റ്റ് മോ​ഷ​ണ കേ​സു​ക​ളി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​വും പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സ്.​ഐ. അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ. സ​ജീ​വ​ൻ, എ​സ്.​പി.​ഒ​മാ​രാ​യ റ​ഷീ​ദ്, റ​ഹിം നെ​രോ​ത്ത്, ജ​യ​രാ​ജ​ൻ, റ​ഫി​ഖ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Interstate worker dragged on bike: Thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.