Posted On
date_range Updated On
date_range ബൈക്ക് യാത്രികനിൽനിന്ന് കുഴൽപണം പിടികൂടി
കൊടുവള്ളി: കൊടുവള്ളിയിൽ ബൈക്ക് യാത്രികനിൽനിന്ന് നാലു ലക്ഷത്തി പതിനായിരം രൂപയുടെ കുഴൽപണം പിടികൂടി. കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ് റാഫി(26)യാണ് പിടിയിലായത്. റാഫിയെ കൊടുവള്ളി പൊലീ കസ്റ്റഡിയിലെടുത്തു.
കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ച പണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊടുവള്ളി സി.ഐ ചന്ദ്ര മോഹെൻറ നേതൃത്വത്തിൽ സി.പി.ഒമാരായ റഹീം, വിപിൻ ലാൽ എന്നിവരാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.