ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയിൽനിന്ന് 13 ലക്ഷം തട്ടിയ പ്രതികളിൽ ഒരാൾ പിടിയിൽ

കൊ​ടു​വ​ള്ളി: ടെ​ലി​ഗ്രാം ആ​പ്പി​ലൂ​ടെ ലി​ങ്ക് അ​യ​ച്ചു​ന​ൽ​കി വീ​ട്ട​മ്മ​യി​ൽ​നി​ന്ന് 13 ല​ക്ഷം രൂ​പ ത​ട്ടി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. പു​തു​പ്പാ​ടി അ​മ്പ​ല​ക്ക​ണ്ടി വീ​ട്ടി​ൽ ഉ​വൈ​സ് സു​ൽ​ത്താ​നാ​ണ് (22) പി​ടി​യി​ലാ​യ​ത്. ഓ​മ​ശ്ശേ​രി പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​വൈ​സ് സു​ൽ​ത്താ​ൻ പി​ടി​യി​ലാ​വു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വാ​വ് ലി​ങ്ക് വ​ഴി കോ​യി​ൻ പ​ർ​ച്ചേ​സ് ചെ​യ്ത് കൂ​ടു​ത​ൽ പ​ണം ഉ​ണ്ടാ​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ണി​ലേ​ക്ക് ലി​ങ്ക് അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ലി​ങ്കി​ൽ ക​യ​റി​യ​ശേ​ഷം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​പ്പി​ച്ച് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു​ള്ള​വ​രാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്നും പി​ടി​യി​ലാ​യെ ഉ​വൈ​സ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

കൂ​ടു​ത​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ടു​വ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​കാ​ശ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​കെ. ര​തീ​ഷ്, ദി​ജീ​ഷ്, സി.​പി.​ഒ സ​ത്യ​രാ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Arrest-Online-Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.