അദ്നാൻ മുഹ്​യിദ്ദീൻ

പുഴയിൽ മുങ്ങിയ യുവാവിനെ രക്ഷിച്ച അദ്നാന് രാഷ്ട്രപതിയുടെ മെഡൽ

കൊ​ടു​വ​ള്ളി: പൂ​നൂ​ർ പു​ഴ​യി​ൽ എ​ര​ഞ്ഞോ​ണ ക​ട​വി​ൽ മു​ങ്ങി​താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷി​ച്ച വാ​വാ​ട് എ​ര​ഞ്ഞോ​ണ ആ​ല​പ്പു​റാ​യി​ൽ അ​ദ്നാ​ൻ മു​ഹ്​​യി​ദ്ദീ​ൻ എ​ന്ന അ​നു​മോ​ന് (14) രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്തം ജീ​വ​ൻ​ര​ക്ഷാ പു​ര​സ്കാ​രം ല​ഭി​ച്ചു. 2020 ഒ​ക്ടോ​ബ​ർ 27നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​ര​ഞ്ഞോ​ണ​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ സി​ദ്ധീ​ഖ് (35) കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

ഒ​ഴു​ക്കു​ള്ള പു​ഴ​യി​ലെ കു​ഴി​യി​ൽ സി​ദ്ധീ​ഖ് മു​ങ്ങി താ​ഴ്ന്നു​പോ​യി. ഇ​തു ക​ണ്ട അ​ദ്നാ​ൻ പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടി മ​ര​ണ​മു​ഖം ക​ണ്ട സി​ദ്ദീ​ഖി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​യാ​യ ഷ​ഫീ​ഖി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ര​ക്കെ​ത്തി​ച്ചു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സ്ഥി​ര​മാ​യി പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തു​ന്ന അ​ദ്നാ​ന്​ പു​ഴ​യു​ടെ ഒ​ഴു​ക്കി​നെ കു​റി​ച്ചു​ള്ള അ​റി​വും മ​നോ​ധൈ​ര്യ​വു​മാ​ണ് സി​ദ്ധീ​ഖി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

പ​ര​പ്പ​ൻ​പോ​യി​ൽ രാ​രോ​ത്ത് ഗ​വ. ഹൈ​സ്കൂ​ൾ എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ് അ​ദ്നാ​ൻ. പ​രേ​ത​നാ​യ അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ​യും റം​ല​യു​ടെ​യും മ​ക​നാ​ണ്. ഹ​ന്ന ഗ​ഫൂ​ർ, മു​ഹ​മ്മ​ദ് യ​ഹ്​​യ, ഫാ​ത്തിം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags:    
News Summary - Adnan wins President's Medal for rescuing drowning youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT