Posted On
date_range Updated On
date_range 13.5 ലക്ഷത്തിെൻറ കുഴൽപണം പിടികൂടി
കൊടുവള്ളി: പതിമൂന്നര ലക്ഷത്തിെൻറ കുഴൽപണവുമായി ഒരാള്‍ അറസ്റ്റില്‍. കിഴക്കോത്ത്ആവിലോറ അയ്യപ്പന്‍കണ്ടി എ.കെ. അബ്ദുല്‍ അമീര്‍ (32) ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ പേത്താടെയായിരുന്നു സംഭവം. കൊടുവള്ളി പൊലീസ് എസ്.ഐ സായൂജ് കുമാര്‍, സീനിയര്‍ സി.പി.ഒ സുനില്‍കുമാര്‍, ഡ്രൈവര്‍ ദിഷാദ് എന്നിവരടങ്ങിയ സംഘം കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത പണം പിടികൂടിയത്.
2000, 500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പണം കടത്തിയ കെ.എല്‍. 57 പി 2366 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.