പു.ക.സ ബാലുശ്ശേരി മേഖല കമ്മിറ്റി ബാലുശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

കർഷകരെ വിധേയരാക്കുക സർക്കാർ ലക്ഷ്യം –കെ.ഇ.എൻ കുഞ്ഞഹമ്മദ്

ബാ​ലു​ശ്ശേ​രി: 'ഒ​രേ​യൊ​രി​ന്ത്യ ഒ​രൊ​റ്റ വി​പ​ണി' പു​തി​യ കോ​ർ​പ​റേ​റ്റ് ത​ന്ത്ര​ത്തി​ലേ​ക്ക് മോ​ദി സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​താ​ണ് വ​ർ​ത്ത​മാ​ന കാ​ല ദു​ര​ന്ത​മെ​ന്ന് കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്. ക​ർ​ഷ​ക​രു​ടെ ട്രാ​ക്​​ട​റു​ക​ളും അ​ധി​കാ​ര​ത്തി​‍െൻറ ബു​ൾ​ഡോ​സ​റു​ക​ളും എ​ന്ന പേ​രി​ൽ പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ധേ​യ​രാ​കാ​ൻ ച​രി​ത്ര​പ​ര​മാ​യി ത​ന്നെ പ​രി​ശീ​ലി​ക്ക​പ്പെ​ട്ട ജ​ന​ത​യാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ജാ​തി മേ​ൽ​ക്കോ​യ്മ​യാ​ണ് അ​തി​‍െൻറ അ​ടി​ത്ത​റ. കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ജ​ന​ത​യെ ത​ന്നെ വി​ധേ​യ​ത്വ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള ശ്ര​മ​മെ​ന്നും കെ.​ഇ.​എ​ൻ. പ​റ​ഞ്ഞു. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​ജ​യ​ൻ മു​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു അ​മ്പ​ല​പ്പാ​ട്, പി.​കെ. വി​നീ​ഷ്, സി.​കെ. സ​തീ​ഷ് കു​മാ​ർ, സി.​പി. സ​ബീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ. മു​ര​ളി സ്വാ​ഗ​ത​വും പ​രീ​ത് കോ​ക്ക​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


Tags:    
News Summary - KEN Kunhahammed on farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.