-മലയാളത്തിൻെറ ഇഷ്്ട കഥാകാരൻെറ 41ാം ചരമദിനം നാളെ കോഴിേക്കാട്: മലയാളത്തിൻെറ ഇഷ്ട കഥാകാരൻ പി.സി. കുട്ടികൃഷ്ണൻ എന്ന ഉറൂബിൻെറ ഓർമക്കുള്ള കോഴിക്കോട്ടെ മുഖ്യ സ്മാരകം മറവിയിൽ തന്നെ. ഉറൂബിൻെറ കർമനഗരമായ സാമൂതിരിയുടെ മാനാഞ്ചിറയിൽ അദ്ദേഹത്തിൻെറ പേരിൽ റോഡുള്ള കാര്യമാണ് ഓർക്കാതെ പോവുന്നത്. പൊന്നാനിക്കാരനായ ഉറൂബ് കോഴിക്കോട് ആകാശവാണിയിൽ എത്തിയതോടെയാണ് കോഴിക്കോട്ടുകാരനായത്. അദ്ദേഹത്തിൻെറ പ്രസിദ്ധ കൃതികളെല്ലാം രചിച്ചത് കോഴിക്കോട്ടുെവച്ചാണ്. വൈക്കം മുഹമ്മദ് ബഷീർ റോഡിനും പി.എം. താജ് റോഡിനും എസ്.കെ. പൊറ്റക്കാട്ട് പ്രതിമക്കും സമീപത്ത് തന്നെയാണ് ഉറൂബ് റോഡ്. പ്രഫ. എ.കെ. പ്രേമജം മേയറായ കാലത്ത് ഉറൂബ് റോഡ് എന്ന് പേരിട്ടത് മാനാഞ്ചിറ ലൈബ്രറിക്ക് മുന്നിൽ ബഷീർ റോഡ് തുടങ്ങുന്നിടത്തുനിന്ന് കോംട്രസ്റ്റിന് മുന്നിലൂടെ ടൗൺഹാൾ കവാടത്തിലെത്തുന്ന റോഡിനായിരുന്നു. ഉറൂബിൻെറ ഉറ്റസുഹൃത്തും നഗരത്തിലെ സാഹിത്യകരന്മാരുടെ തോഴനുമായ കൃഷ്ണൻ കുട്ടി വൈദ്യരായിരുന്നു നാമകരണം നടത്തിയത്. ടൗൺഹാളിന് എതിർവശവും വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങുന്നിടത്തും നഗരസഭ ഉറൂബ് റോഡിൻെറ ബോർഡ് സ്ഥാപിച്ചെങ്കിലും ഇല്ലാതായി. ഇപ്പോൾ പ്രവർത്തനം തുടങ്ങിയ ഉറൂബ് മ്യൂസിയത്തിന് മുന്നിൽ നിന്നാണ് ഉറൂബ് റോഡ് ആരംഭിക്കുന്നത്. ഉറൂബിൻെറ ഓർമകളുമായി വർഷങ്ങൾക്ക് മുമ്പ് നഗരത്തിൽ തുടങ്ങിയ മ്യൂസിയം മാനാഞ്ചിറ പബ്ലിക് ലൈബ്രറിയുടെ മൂന്നാം നിലയിൽ പ്രവർത്തനം തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു. നേരത്തേ പഴയ കിളിയനാട് സ്കൂൾ കെട്ടിടത്തിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിൽ തുടങ്ങുകയും കെട്ടിടം പുതുക്കാനായി പൊളിച്ചപ്പോൾ ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് മാറ്റുകയും ചെയ്ത മ്യൂസിയമാണ് ഇപ്പോൾ മാനാഞ്ചിറയിലുള്ളത്്. ഉറൂബിൻെറ ജുബ്ബ, കണ്ണട, ചെരിപ്പ്, സുന്ദരികളും സുന്ദരൻമാരും എന്ന കൃതിക്ക് കിട്ടിയ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, അദ്ദേഹത്തിൻെറ 42 കൃതികൾ, കൃതികൾക്കു വേണ്ടി പ്രമുഖ ചിത്രകാരന്മാർ വരച്ച ചിത്രം തുടങ്ങിയവയെല്ലാം മ്യൂസിയത്തിലുണ്ട്. കോവിഡ് മുൻകരുതൽ ഭാഗമായി ഇത്തവണ പൊതു അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.