ബാലുശ്ശേരി : കരിയാത്തും പാറ ടൂറിസം കേന്ദ്രം തുറന്നു. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ബുധനാഴ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. കനത്തമഴയെത്തുടർന്ന് കഴിഞ്ഞ ജൂൺ 15 മുതലാണ് കേന്ദ്രം അടച്ചിട്ടത്. കക്കയം, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് സഞ്ചാരികൾക്ക് കരിയാത്തുംപാറയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കാതെ മടങ്ങേണ്ട അവസ്ഥയായിരുന്നു. ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾ ഇവിടെയെത്തുമ്പോഴാണ് കേന്ദ്രം അടച്ചിട്ടവിവരം അറിഞ്ഞിരുന്നത്. ടൂറിസ്റ്റ് കേന്ദ്രം അടച്ചത്. പ്രദേശത്തെ കച്ചവടക്കാരെയും ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.