representational image

ദലിത് കുട്ടിയെ പീഡിപ്പിച്ച കേസിൽ തടവും പിഴയും

കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 12 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു കൊ​ല്ലം ക​ഠി​ന ത​ട​വും 55,000 രൂ​പ പി​ഴ​യും. കോ​ട​ഞ്ചേ​രി മു​റ​മ്പാ​ത്തി മു​ക്ക​ണ്ണ​ൻ ആ​ബി​ദി​നെ​യാ​ണ് കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം ഒ​മ്പ​തു വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ഒ​ന്നി​ച്ച് മൂ​ന്നു കൊ​ല്ലം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​സം​ഖ്യ​യി​ൽ​നി​ന്ന് 25,000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. പി​ഴ അ​ട​ച്ചി​​ല്ലെ​ങ്കി​ൽ ആ​റു മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018 ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ആ​ർ.​എ​ൻ. ര​ഞ്ജി​ത്ത് ഹാ​ജ​രാ​യി.

Tags:    
News Summary - Imprisonment-Fine-Dalit-Child-Rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.