IMPORTAN റോഡരികിലെ കിടങ്ങിൽ കാർ മറിഞ്ഞു

നായർകുഴി: നിർമാണം പാതിവഴിയിൽ നിലച്ച കൂളിമാട് -കളൻതോട് റോഡിലെ കിടങ്ങിൽ കാർ മറിഞ്ഞു. ബുധനാഴ്ച വൈകീട്ട് നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് മാളികത്തടായിലാണ് സംഭവം. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് കാർ ഉയർത്തി ഇവരെ രക്ഷിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കാൻ റോഡരികിൽ കിടങ്ങ് കീറിയിരുന്നു. കുറച്ചുഭാഗത്ത് മാത്രമാണ് ചാൽ നിർമിച്ചത്. ചിറ്റാരിപിലാക്കൽ മുതൽ നായർകുഴി വരെ ഇത്തരത്തിൽ കിടങ്ങുണ്ട്. പരിചയമില്ലാത്ത യാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തവിധമാണ് കിടങ്ങുകൾ. വാഹനം വശത്തോടടുപ്പിക്കുമ്പോൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.