Posted On
date_range Updated On
date_range ഫ്രാൻസിസ് റോഡ് തീപിടിത്തം: വീണ്ടും പരിശോധന
കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് മേൽപാലത്തിന് സമീപം വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് അഗ്നിശമന പ്രത്യേക സംഘം പരിശോധന നടത്തി. ജില്ല ഫയര്‍ ഓഫിസര്‍ ടി. രജീഷിെൻറയും ബീച്ച് ഫയര്‍ ഓഫിസര്‍ പി. സതീഷിെൻറയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
ഫോറന്‍സിക് വിഭാഗം പരിശോധനയുമുണ്ടായി. തീപിടിത്തത്തില്‍ കെട്ടിടത്തിന് പൂര്‍ണ ബലഹീനത സംഭവിച്ചതായി സംഘം കണ്ടെത്തി. മൂന്ന് നിലയിലും സാധനങ്ങൾ ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചു. സ്‌റ്റോക്കുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ സൂക്ഷിച്ച കമ്പ്യൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചതിനാല്‍ കൃത്യമായ നഷ്ടം കണക്കാക്കാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസം വിശദ റിപ്പോര്‍ട്ട് തയാറാകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.