മിൽക് ഡിലൈറ്റ് തയാറാക്കുന്നത് ശാസ്ത്രീയമായി -മിൽമ കോഴിക്കോട്: കേരള സർക്കാറിൻെറ 'സമ്പുഷ്ട കേരളം-പോഷൺ അഭിയാൻ' പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച് മിൽമ അംഗൻവാടി കുട്ടികൾക്കായി തയാറാക്കുന്ന പോഷക പാനീയമാണ് 'മിൽമ മിൽക് ഡിലൈറ്റ്'. ഇതു കേടുവന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന മോശമായ പ്രചാരണങ്ങൾ വസ്തുതാപരമല്ലെന്ന് മിൽമ അധികൃതർ അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഉയർന്ന ഊഷ്മാവിൽ അണുമുക്തമാക്കിയ പാൽ വിറ്റമിൻ എ,ഡി എന്നിവയാൽ സമ്പുഷ്ടീകരിച്ച് പഞ്ചസാരയും പ്രകൃതിദത്ത രുചിയും ചേർത്താണ് മിൽക് ഡിലൈറ്റ് തയാറാക്കുന്നത്. ഇതിൽ കൃത്രിമ ചേരുവകളൊന്നും ചേർക്കുന്നില്ല. 140 ഡിഗ്രി ഊഷ്മാവിൽ ചൂടാക്കി അണുമുക്തമാക്കിയശേഷം അഞ്ചു പാളികളിൽ പ്രത്യേകം പാക്ക് ചെയ്യുന്നതിലൂടെ സൂക്ഷ്മാണുക്കളുടെ പുനഃപ്രവേശനം സാധിക്കുകയില്ലെന്ന് ഉറപ്പുവരുത്തുന്നതിനാലും വായുവും പ്രകാശവും ഉള്ളിൽ കടക്കാത്തതിനാലുമാണ് ഈ പാൽ 90 ദിവസംവരെ അന്തരീക്ഷ ഊഷ്മാവിൽ കേടുകൂടാതെയിരിക്കുന്നത്. പാൽ പാക്ക് ചെയ്ത് ഒരാഴ്ച നിരീക്ഷണത്തിൽവെച്ച ശേഷം ഇത്തരത്തിൽ മോശമാകുന്ന പാക്കറ്റുകൾ ഉെണ്ടങ്കിൽ അവ കണ്ടെത്തി വേർതിരിച്ച് മാറ്റി ഏറ്റവും സുരക്ഷിതമായ പാൽ പാക്കറ്റുകൾ മാത്രമാണ് വിതരണത്തിനായി അയക്കുന്നതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.