കൊടുവള്ളി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ് ഫോറസ്ട്രി ക്ലബ് വിദ്യാവനത്തിൽ വൃക്ഷത്തൈ നടലും വിതരണവും നടത്തി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. സിറാജുദ്ദീൻ അധ്യക്ഷതവഹിച്ചു.
കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് ലോക പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിൽ മാവിൻത്തൈ നട്ടു പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. രാധാകൃഷ്ണൻ, എ.കെ. കൗസർ, കൃഷി അസി. ഡയറക്ടർ പ്രിയ മോഹൻ, സലീന സിദ്ദീഖലി, ഷിൽന ഷിജു, ബുഷ്റ ഷാഫി, കെ.പി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
എളേറ്റിൽ: സിൻസിയർ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കിഴക്കോത്ത് ന്യൂ എ.എം.എൽ.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം മാനേജർ എം.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. വിജയൻ കുട്ടികൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കമറുൽ ഹക്കീം അധ്യക്ഷതവഹിച്ചു.
എളേറ്റിൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ പദ്ധതി പഞ്ചായത്ത്തല ഉദ്ഘാടനം എളേറ്റിൽ വട്ടോളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്ത് നിർവഹിച്ചു. ജസ്ന അസ്സയിൻ അധ്യക്ഷതവഹിച്ചു.
കൊടുവള്ളി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ലോക പരിസ്ഥിതി ദിനാചരണവും ബോധവത്കരണവും അധ്യാപകനും യുവ കർഷകനുമായ വി.പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.കെ. ഷംസീർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് ഫല വൃക്ഷത്തൈ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ കെ.പി. സാദിഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സിന്ധു നന്ദിയും പറഞ്ഞു.
കൊടിയത്തൂർ: കേരള സർക്കാർ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പ്ലാവിതൈ നടീൽ ഉദ്ഘാടനം കൊടിയത്തൂർ സർവിസ് ബാങ്കിന്റെ സ്ഥലത്ത് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.സി. നിസാർ ബാബു അധ്യക്ഷതവഹിച്ചു. ഡയറക്ടർമാരായ എ.കെ. ഉണ്ണിക്കോയ, എ.പി. നൂർജഹാന്, അസി. സെക്രട്ടറി സി. ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും രണ്ടാം വാർഡ് മെംബറുമായ വി. ഷംലൂലത്ത് വാർഡിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കും സ്കൂളുകൾക്കും തൈകളും സീഡ്ബോളും വിത്തുകളും നൽകി. കാരക്കുറ്റി അംഗൻവാടിയിൽ സിനി ടീച്ചറും ജി.എൽ.പി സ്കൂളിൽ ജി.എ. റഷീദും ഏറ്റുവാങ്ങി. പി.ടി.എം ഹയർ സെക്കൻഡറിയിൽ ഷഹർബാൻ കോട്ട, ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ ജി. സുധീർ, വാദിറഹ്മയിൽ അക്കാദമിക് കോഓഡിനേറ്റർ ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി.
കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കുമുള്ള ഫലവൃക്ഷത്തൈ വിതരണം വാർഡ് മെംബർ എം.ടി. റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. ജുമാൻ, എസ്.എം.സി ചെയർമാൻ ടി. ശിഹാബ് എന്നിവർ സംസാരിച്ചു. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തെ പരിസ്ഥിതി സൗഹൃദ മാതൃക വീട് കുഞ്ഞീര്യാച്ചി മുഴുവൻ കുട്ടികളും സന്ദർശിച്ചു.
ചുള്ളിക്കാപറമ്പ്: ജി.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക നഫീസ കുഴിയങ്ങൽ പരിസ്ഥിതിദിന സന്ദേശം നൽകി. എം.സി. സാറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രരചന, ക്വിസ്, ഡോക്യുമെന്ററി പ്രദർശനം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ടി. ലത്തീഫ് വൃക്ഷത്തൈ നട്ടു.
കുന്ദമംഗലം: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഡോ. എസ്. സന്ദീപ് (പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.എഫ്.ആർ.ഐ) മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അധ്യക്ഷതവഹിച്ചു. ഡോ. ടി.ആർ. രശ്മി, ബി. വിവേക്, ഡോ. വി.എസ്. സ്മിത എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിന വിഷയത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
മുക്കം: തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈ നടൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നടുകണ്ടി അബൂബക്കർ അധ്യക്ഷതവഹിച്ചു. യൂനുസ് പുത്തലത്ത്, വി.എം. ഹുസ്സൻകുട്ടി, സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, പി.ടി. കുഞ്ഞിരായിൻ, എ.പി. ഹൈദറോസ്, പി. അലവിക്കുട്ടി, എ.പി. അഹമ്മദ് എന്നിവർ സംസാരിച്ചു
മുക്കം: കാരശ്ശേരി ബാങ്ക് പരിസ്ഥിതി ദിനാചരണം ചുണ്ടത്തുംപൊയിലിൽ പ്ലാവിൻതൈ നട്ട് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജോസ് കുട്ടി അരീക്കാട്ട്, ഇ.കെ. ജോസ്, ജോസ് പാലിയത്ത്, ബിജു പുത്തൻപുര, സോളി ജോസഫ്, ഡയറക്ടർമാരായ റോസമ്മ ബാബു, ദീപ ഷാജു, അലവിക്കുട്ടി പറമ്പാടൻ, കെ. കൃഷ്ണൻകുട്ടി, ജനറൽ മാനേജർ എം. ധനീഷ് തുടങ്ങിയവർ പങ്കെടുത്തു.
മുക്കം: മുക്കം വൈ.എം.സി.എയുടെ 25ാം വാർഷികത്തിന്റെ ഭാഗമായി 25 ഒട്ടുമാവിൻതൈ അംഗങ്ങൾക്ക് വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പി.ടി. ബാബു, വൈ.എം.സി.എ പ്രസിഡന്റ് വർഗീസ് പുള്ളോക്കാരന്‍ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് സബ് റീജ്യൻ ചെയർമാൻ ജേക്കബ് ജോൺ, സെക്രട്ടറി കെ.എം. സണ്ണി, ട്രഷറർ രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
മുക്കം: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് പരിസ്ഥിതി സംരക്ഷണ റാലിയും ദത്ത് ഗ്രാമത്തിൽ വൃക്ഷത്തൈ വിതരണവും നടത്തി. പരിസ്ഥിതി ദിന പോസ്റ്റർ സ്കൂളിൽ പ്രദർശിപ്പിച്ചു. റാലിയിൽ പ്രോഗ്രാം ഓഫിസർ സ്വപ്ന, പ്രിൻസിപ്പൽ സി.പി. ജംഷീന, അധ്യാപകരായ കെ. സുദിന, ജിഷ്ണു മോഹൻ പങ്കെടുത്തു.
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒട്ടുമാവ്, സപ്പോട്ട, പേര തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടത്. പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈൻ അധ്യക്ഷതവഹിച്ചു.
കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്കൂളിൽ തൈ നടൽ പ്രധാനാധ്യാപകൻ ബഷീർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് തെക്കയിൽ, അധ്യാപകരായ സജ്ന, ഇൻസാഫ്, ഹുസ്ന, സുൽത്താന തുടങ്ങിയവർ പങ്കെടുത്തു.
നരിക്കുനി: എസ്.എസ്.എഫ് ചോലക്കരത്താഴം യൂനിറ്റ്, സി.എം സ്മാരക ഹയർ സെക്കൻഡറി മദ്റസ പരിസ്ഥിതി ദിനാചരണം സദർ മുഅല്ലിം സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഹാരി താത്തൂർ ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരി: പ്ലസന്റ് ഇംഗ്ലീഷ് സ്കൂളിൽ ഓയിസ്ക ചാപ്റ്റർ സെക്രട്ടറി അബ്ദുറസാഖ് പുത്തൂർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി മാനേജർ എം.കെ. അഹമ്മദ് കുട്ടി, സെക്രട്ടറി കെ.എ. അബ്ദുസ്സലാം, കെ. ഇബ്രാഹിം, പ്രിൻസിപ്പൽ ടി.എം. സഫിയ എന്നിവർ സംസാരിച്ചു.
ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ.പി സ്കൂളിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ സഹായത്തോടെ തൈകൾ അബൂബക്കർ കൊടശ്ശേരി വിതരണം ചെയ്തു. പ്രധാനാധ്യാപകൻ വി.കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. വിദ്യാർഥികളുമായുള്ള അഭിമുഖത്തിന് വിനോദ് മണാശ്ശേരി നേതൃത്വം നൽകി. ജാഫർ പാലാഴി, ആർ.എം. അനീസ് സംസാരിച്ചു. പോസ്റ്റർ രചന, ക്വിസ്, പരിസര നടത്തം, മുത്തശ്ശി മാവിനെ ആദരിക്കൽ, പൂന്തോട്ട നിർമാണം എന്നിവ നടന്നു.
ഓമശ്ശേരി: അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, പരിസ്ഥിതിദിനാഘോഷം പ്രിൻസിപ്പൽ വി. സലീന ഉദ്ഘാടനം ചെയ്തു. പ്രോഗാം ഓഫിസർ ലിജോ ജോസഫ്, അധ്യാപകരായ സി.കെ. സഹീദ, എം.എം. സംഗീത, ജമീമ ജോണി വിദ്യാർഥികളായ ദേവിക എന്നിവർ നേതൃത്വം നൽകി.
കൊടിയത്തൂർ: വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി പ്രവർത്തകനായ ചന്ദ്രൻ മുണ്ടുമുഴി പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് അങ്ങാടികളിൽ വിദ്യാർത്ഥികൾ ബോധവത്കരണ തെരുവുനാടകം അവതരിപ്പിച്ചു.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന ശേഖരണത്തിന് വേണ്ടി റീസൈക്കിൾ പെൻ ബാങ്ക് സ്ഥാപിച്ചു . ഹൈവേ റോഡരികിൽ മരങ്ങൾ നട്ടു. സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ, വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ മച്ചേരി, എക്കോ ക്ലബ് കോഓഡിനേറ്റർ നദീറ, ഷാഹിന, ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
എകരൂൽ: ഉണ്ണികുളം ഗവ. യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് ഭാരവാഹികൾ സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പി.വി. ഗണേഷ്, കെ. രേഖ, നിത്യ, കെ.എ. റാബിയ, എം.സി. സീന മോൾ, നിത്യ, സഫീർ അറഫാത്ത് എന്നിവർ സംസാരിച്ചു.
അത്തോളി: അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിന ആഘോഷം എം.എ. ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അത്തോളി ഫെഡറൽ ബാങ്ക് മാനേജർ റിത്തു ഫലവൃക്ഷ തൈകൾ കൈമാറി. കെ.പി. ഫൈസൽ,സന്ദീപ് കുമാർ നാല് പുരക്കൽ, ഹെഡ്മിസ്ട്രസ് പി.പി. സുഹറ, ശാന്തി മാവീട്ടിൽ, കെ.എം. മണി, പി. സോന, വി.വി. സജിത എന്നിവർ സംസാരിച്ചു.
നടുവണ്ണൂർ: അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർഥികൾ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിദിനത്തിൽ ഊദ് തൈ നട്ടുകൊണ്ട് പി.ടി.എ പ്രസിഡന്റ് കെ. മുഹമ്മദ് കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇസ്മയിൽ നൊച്ചാട് പരിസ്ഥിതി ദിനസന്ദേശം നൽകി. ടി.ടി. അബ്ദുസ്സലാം, കെ. ഖാസിം, കെ. ലഫ്ന, കെ. സുബൈദ എന്നിവർ നേതൃത്വം നൽകി.
പെരുവട്ടൂർ: ഓയിസ്ക കൊയിലാണ്ടിയുട ആഭിമുഖ്യത്തിൽ പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർഥികൾ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.
ഓയിസ്ക പ്രസിഡന്റ് രാമദാസൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. സെക്രട്ടറി അഡ്വ. അബ്ദുറഹിമാൻ വി.ടി. വിദ്യാർഥികൾക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷിജു നന്ദി രേഖപ്പെടുത്തി. സ്കൂൾ മാനേജ് മെന്റ് പ്രതിനിധി സിറാജ് ഇയ്യഞ്ചേരി, ഓയിസ്ക ഭാരവാഹികളായ വി.പി. സുകുമാരൻ, ബാബുരാജ് ചിത്രാലയം, വേണു മാസ്റ്റർ, സുരേഷ് മാസ്റ്റർ, ടി.വി. സത്യൻ തുടങ്ങിയവർ വർ നേതൃത്വം നൽകി.
വടകര: പരിസ്ഥിതി ദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ റെയിൽവേയുമായി സഹകരിച്ച് വിവിധ സന്നദ്ധ സംഘടനകൾ കൈകോർത്തു. റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്ക്കരണ ശുചീകരണ ഫോറം ചെയർമാൻ വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. വി.പി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ധന്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർ.പി.എഫ്. അസി. സബ് ഇൻസ്പെക്ടർ ബി. ബിനീഷ്, ഫോറം കോഓഡിനേറ്റർ പി.പി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ വിപിൻ അശോക്, പി.എം. മണി, എം. പ്രദീപ്കുമാർ, സി.കെ. സുധീർ, അരവിന്ദാക്ഷൻ പുത്തൂർ, എ. രാജൻ, പി. ശ്യാം രാജ്, ഒ.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ ഹരിത കർമസേന അംഗങ്ങളായ സുധിന, അനിത എന്നിവരെ പ്രധാനാധ്യാപിക ജീജ ആദരിച്ചു. വീട്ടിലൊരു പൂന്തോട്ടം പദ്ധതിയുടെ വിത്ത് വിതരണം എം. സോഫിയ ഉദ്ഘാടനം ചെയ്തു. ആർ. രമിത, ആർ.എം. സുബുലുസ്സല, വി. ഹരികൃഷ്ണൻ, പി. അബുലയിസ്, ജിസ്ന ബാലൻ, പി.എസ്. ശ്രീരാഗ്, സൗമ്യ, പി.പി. പങ്കജം, എം.എ. രേഷ്മ, മഹേഷ് കെ.എം. മഹേഷ്, യു.പി. ബിന്ദു, സി.കെ സൗമ്യ എന്നിവർ നേതൃത്വം നൽകി.
വടകര: വടകര താലൂക്ക് ജനനന്മ കോഓപറേറ്റിവ് സൊസൈറ്റിൽനടന്ന ചടങ്ങ് പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപാലം ഉദ്ഘാടനം ചെയ്തു. പി. മോഹനൻ അധ്യക്ഷത വഹിച്ചു. സുജിത്ത് കുമാർ, സജിത്ത് എന്നിവർ സംസാരിച്ചു. കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ മുളത്തൈകൾ നട്ടു. പ്രിൻസിപ്പൽ ഡോ. വിനോദ് പൊട്ടക്കുളത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ആർ.ഡി. പ്രീത, ലാൽജി സിറിയക്, ടി. നിതിൻ, രാധിക അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി. വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ വൈസ് മെൻസ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ തൈകൾ നട്ടു. എസ്.ഐ ടി.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് മെൻസ് പ്രസിഡന്റ് എ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ പുത്തൂർ, വനിത എസ്.ഐ ധന്യ എന്നിവർ സംസാരിച്ചു.
വടകര: തോടന്നൂർ ബ്ലോക്ക് അഗ്രികർചറിസ്റ്റ് വെൽഫയർ കോഓപ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. എ.എസ്. അജീഷ് അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ നിർഹിച്ചു. വില്യാപ്പള്ളി യൂനിറ്റ് സഹകരണ ഇൻസ്പെക്ടർ എം.എം. മനോജ്, സി.സി. കുഞ്ഞിരാമൻ ഗുരുക്കൾ, സി. പ്രകാശൻ, ഡി. പ്രജീഷ്, മനോജ് തുരുത്തി, പരിമള ആനന്ദ ഭവൻ, ഇ.കെ. രജനി എന്നിവർ സംസാരിച്ചു. എം. രാഗി നന്ദി പറഞ്ഞു.
മണിയൂർ പഞ്ചായത്തിലെ ജവഹർ നവോദയ വിദ്യാലയത്തിൽ പച്ചത്തുരുത്ത് വ്യാപനം ലക്ഷ്യമിട്ട് ജില്ല ഹരിത കേരളം മിഷൻ ഒരുക്കുന്ന പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ പി.ടി. പ്രസാദ്, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. റീന എന്നിവർ സംസാരിച്ചു.
ഓർക്കാട്ടേരി: എം.ഇ.എസ് പബ്ലിക് സ്കൂളിൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞമ്മദ്, മനോജൻ, കെ.കെ. മൊയ്തു, സുനിൽ കുഞ്ഞിത്തയ്യിൽ, സുകന്യ, വിജയ, ശാരിക തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്തൊരുക്കി ശിശുക്ഷേമ സമിതി. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനൂര്‍ പുഴയുടെ തീരത്ത് പറമ്പില്ക്കടവിലാണ് പച്ച തുരുത്തൊരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത നിര്‍വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി ശ്രീദേവ് അധ്യക്ഷത വഹിച്ചു. പറമ്പില്‍ക്കടവ് അംഗന്‍വാടിയിലെ കുട്ടികളും തൈ നടലില് പങ്കാളികളായി, ഫലവൃക്ഷങ്ങളും മുളം തൈകളുമാണ് നട്ടു പിടിപ്പിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്‍ സെക്രട്ടറി മീര ദര്‍ശക്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് സിന്ധു പ്രദോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് യു പി സോമനാഥന്, ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ എന്‍ ബാബു, വാര്‍ഡ് മെംബര്‍മാരായ ഇ. രാമന്, സുധീഷ് പുല്ലാണിക്കാട്ട്, പി അനില്‍കുമാര്‍, വള്ളില്‍ രമേശന്, മോഹനന് കുന്നത്തുമല എന്നിവര്‍ സംസാരിച്ചു.
പേപ്പർ വിത്തുപേന വിതരണം
ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ഗവ. സ്കൂളിൽ കുട്ടികൾക്ക് പേപ്പർ വിത്തുപേന വിതരണം ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി വൃക്ഷത്തെ നട്ടു. അസി. കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.പി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ എം. ഗൗതമൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്ന സ്കൂളുകൾക്ക് ജില്ല തലത്തിൽ പ്രത്യേക പുരസ്കാരം സമ്മാനിക്കും. ആവശ്യമായ ശൗചാലയങ്ങളോ ശുചിത്വ സംവിധാനങ്ങളോ ഇല്ലാത്ത സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തരം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ജില്ല ശുചിത്വ മിഷൻ അറിയിച്ചു. എ.ഇ.ഒ നിഷ, കെ.വി. ഷീന, എ.വി. സന്തോഷ്, ഷിബു മുത്താട്ട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പരിസ്ഥിതി പ്രവര്ത്തകൻ ബാബു പറമ്പത്ത് വൃക്ഷത്തൈ നട്ടു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മണ്ണാറത്തറ സി.എം.ഐ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ക്ലബ് ലീഡറായ മാസ്റ്റര്‍ ആല്‍ഫ്രഡ് അബ്രഹാം ജോര്‍ജ് പ്രതിജ്ഞ ചൊല്ലി. അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബിനോയ് ജോസഫ് സംസാരിച്ചു.
വൃക്ഷത്തൈ നട്ടു
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അല്‍ബിര്‍റ് സ്കൂള്‍സ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസില്‍ ഡയറക്ടര്‍ കെ.പി. മുഹമ്മദ് വൃക്ഷത്തൈ നട്ടു. പി.കെ. മുഹമ്മദ് കുട്ടി മാസ്റ്റര്‍, വി അബ്ദുല്‍ ഖാദര്‍, മുഹമ്മദലി മാസ്റ്റര്‍, നവാസ് വൈത്തല, മുസ്തഫ പത്തത്ത്, ശഫീഖ് വാഫി, സുഹൈല്‍ പുളിക്കല്‍, ഫിറോസ് അസ്ലം ഗസ്സാലി, സൈനുല്‍ ആബിദ് കമാലി, ശഫീറുദ്ദീന്, ഫസല്‍ റഹ്മാന്, യാസര്‍ മാലിക്, മുഹന്നദ് ഹുദവി, മിദ്ലാജ് എന്നിവര്‍ പങ്കെടുത്തു.
തലക്കുളത്തൂർ പ്രോഗ്രസിവ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദ് അഷ്റഫ് ബോധവത്കരണ ക്ലാസെടുത്തു.
പഞ്ചായത്ത് മെംബർ കെ. റസിയ തട്ടാരിയിൽ, പ്രിൻസിപ്പൽ കെ.പി. അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ തരം ചെടികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
റെയിൽവേ സ്റ്റേഷൻ അധികൃതരും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റും റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിസ്ഥിതി ദിനാഘോഷം നടത്തി. റാലിയും വൃക്ഷ തൈകൾ നടലും ബാബു പറമ്പത്തിന്റെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഗ്രീൻപീസ് ഇന്റർനാഷനൽ കൾചറൽ ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ കണ്ടൽക്കാട് സംരക്ഷകനായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകർ കല്ലേൻ പൊക്കുടൻ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും നടത്തി. കോഓഡിനേറ്റർ രാംദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു. ജില്ല റിട്ട. സെഷൻസ് ജഡ്ജി കെ.കെ. കൃഷ്ണൻകുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിമാട്കുന്ന് വനിത ശിശു വികസന വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ചു. സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന്റെ നേതൃത്വത്തിലുള്ള അഡോറയും ഫെഡല്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ ബിന്ദു നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.